മകന്‍റെ നിയമനം:അന്വേഷണത്തിനും തയാറാണെന്നു തിരുവഞ്ചൂര്‍
Story Dated: Sunday, December 22, 2013 08:38 hrs UTC  
PrintE-mailഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരന്‍റെ കമ്പനി ഡയറക്ടറായി അര്‍ജുന്‍ രാധാകൃഷണനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അഭിലാഷ് മുരളീധരന്‍ എന്ന വ്യവസായിയെ 12 വര്‍ഷമായിതനികറിയാം ന്ന് പറഞ്ഞിട്ടില്ല. മന്ത്രി തിരുവഞ്ചൂരിന്‍റെ മകനെന്ന സംവരണത്തിലല്ല അര്‍ജുന് ജോലി ലഭിച്ചിട്ടുള്ളത്. അര്‍ജുന്‍റെ കഴിവും യോഗ്യതയും മാനദണ്ഡമാക്കിയാണ് കമ്പനിയില്‍ ജോലി നല്‍കിയിട്ടുള്ളത്. ഇത് സംബന്ധിച്ച അഭിലാഷിന്റെ കമ്പനിയില്‍ മകന് ഒരു നിക്ഷേപവുമില്ല. വ്യവസായിയായ അഭിലാഷിന്‍്റെ കമ്പനിക്കെതിരെ ഒരു കേസും ആരോപണവും നിലനില്‍ക്കുന്നില്ല. കള്ള മണലും കള്ള ക്രഷറും ഉള്ളവരെ പോലെ തന്നെ പരിഗണിക്കരുത്. തന്‍്റെ മകന്‍ അര്‍ജുനെതിരായ ആരോപണം അസൂയകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.