മോദിക്കെതിരെ ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, September 22, 2015 10:47 hrs UTC  
PrintE-mailവാഷിങ്ടൺ ഡിസി ∙ അമേരിക്കൻ സന്ദർശനത്തിനെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കുവാൻ ഇന്ത്യൻ അമേരിക്കൻ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. കലിഫോർണിയ സാൻഹൊസെ എസ്എപി സെന്ററിൽ 18,500 ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അതേ സമയത്തു തന്നെ പുറത്ത് ആയിരങ്ങളെ അണിനിരത്തി സമാധാനപരമായ റാലി സംഘടിപ്പിക്കുമെന്ന് അലയൻസ് ഫോർ ജസ്റ്റീസ് ആൻഡ് എക്കൗണ്ടബിലിറ്റി എന്ന സംഘടനാ ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ഉയർത്തി കാണിക്കുന്ന വ്യാജ നേട്ടങ്ങൾക്കെതിരെയാണ് റാലി. പ്രധാന മന്ത്രിയുടെ പരാജയങ്ങൾ ജന മദ്ധ്യത്തിൽ തുറന്നു കാണിക്കുന്നതിന് www.modifail.com എന്ന വെബ് സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂയോർക്ക് മാഡിസൻ സ്ക്വയറിൽ ഗാർഡനിൽ ആയിരക്കണക്കിന് ജനങ്ങളെ മോദി അഭിസംബോധന ചെയ്യുമ്പോൾ അവിടേയും ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ റാലി സംഘടിപ്പിക്കപ്പെട്ടിരുന്നു. ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് നരേന്ദ്രമോദി സിലിക്കൺവാലിയിൽ പ്രസംഗിക്കും. സ്വതന്ത്ര ആശയ വിനിമയത്തിനുളള സംരക്ഷണം, സ്വകാര്യത എങ്ങനെയാണ്. മോദിയുടെ മുൻ കാര്യ ചരിത്രം പരിശോധിക്കുമ്പോൾ പ്രാവർത്തികമാക്കുക എന്നത് ഞങ്ങളിൽ കൂടുതൽ ഉത്കണ്ഠ ജനിപ്പിക്കുന്നതായി എജിഎ പ്രതിനിധി അനിർവൻ ചാറ്റർജി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.