ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ റാംപില്‍ എട്ടു മാസം ഗര്‍ഭിണി ആയ മയാ റുത് ലീ ആണ് നിറവയറുമായി എത്തി ഞെട്ടിച്ചത്. ഭാഗികമായി തുറന്ന് നിറവയര്‍ സദസിനു മുന്നില്‍ കാണിക്കുന്ന നീതിയില്‍ കാര്‍ഡിഗാന്‍ അണിഞ്ഞാണ് മോഡല്‍ റാംപിലേയക്ക് കാലെടുത്തുവെച്ചത്. ഡിസൈനര്‍മാരായ മൈക്ക് എക്ഹാസിനും, സൂ ലാറ്റയ്ക്കും വേണ്ടിയാണ് എട്ടു മാസം ഗര്‍ഭിണിയായ മയ റാംപിലെത്തിയത്. വോഗ് റണ്‍വേയുടെ നിക്കോള്‍ ഫലിപ്‌സ് മയയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് റാംപ് ഗര്‍ഭിണിയെ ലോകം അറിഞ്ഞത്.
Comments