You are Here : Home / EDITORS PICK

ഹനാനു വിപരീതമായി കെട്ടുകഥ മെനയുന്നത് മനുഷ്യത്വ രഹിതം , തെക്കേമുറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 27, 2018 12:17 hrs UTC

കൈപ്പേറിയ ജീവിതാസാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും, ആ വെല്ലുവിളി സ്വയം ഏറ്റടുത്തു തളരാതെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനും മീന്‍ വിറ്റു പഠനം നടത്തുന്നതിനും തീരുമാനിച്ച ഒരു പെണ്‍ സാധു കുട്ടിയുടെ കഥ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് ഒരു തരംഗമായി മാറിയിരുന്നു . ഇതിനെത്തുടര്‍ന്ന് അനേകരുടെ സഹായങ്ങള്‍ പ്രവഹിക്കുന്നത് കണ്ടു. ഈ വാര്‍ത്തകള്‍ക്കു വിപരീതമായി കെട്ടുകഥ മെനയുന്ന മനുഷ്യത്വ രഹിതരായ ചില കുബുദ്ധികള്‍ കുട്ടിയുടെ കഴിവിനെപ്പറ്റി അറിവില്ലാത്തവരാണെന്നു അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ എബ്രഹാം തെക്കേമുറി അഭിപ്രായപ്പെട്ടു . പ്രണവ് നായകനാകുന്ന സിനിമയിലേക്കു ഹനാന്‍ എന്ന വാര്‍ത്തയെ പരിഹസിക്കുന്നത് അസൂയാലുകളുടെ വിവരമില്ലായ്മയാണെന്നും തെക്കേമുറി കൂട്ടിച്ചേര്‍ത്തു.

2014 ലില്‍ തുഞ്ചന്‍പറമ്പില്‍ അമേരിക്കന്‍ മലയാള സാഹിത്യ സംഘടനയായ ലാന നടത്തിയ ത്രിദിനക്യാമ്പില്‍ പങ്കെടുത്തു സ്വയം എഴുതി തയാറാക്കിയ കവിതകള്‍ പാടി എഴുത്തുകാരുടെ കൈയടി നേടിയ എഴുത്തുകാരിയാണ് ഇ കൊച്ചുമിടുക്കി. ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നു കോറിയിട്ട വലിയ കവിതകള്‍ കേട്ട് അവരെ സഹായിക്കുന്നതിന് കൊച്ചു പാരിതോഷങ്ങള്‍ നല്‍കാനും തനിക്കും ലാനാ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞുവെന്നും തെക്കേമുറി സാക്ഷ്യപ്പെടുത്തുന്നു.

 

ലാനയുടെ അന്നത്തെ പ്രസിഡണ്ട് ഷാജന്‍ ആനിത്തോട്ടവും സെക്രട്ടറി ജോസ് ഓച്ചാലിയും നയിച്ച 'ലാനയുടെ കേരളയാത്ര ' എം. ടിയുടെ പാദപീഠത്തിങ്കല്‍ തുഞ്ചന്‍ പറമ്പിലെ കയിപ്പില്ലാത്ത കാഞ്ഞിരത്തിന്റെ മധുരം നുകര്‍ന്ന മനോഹര നിമിഷങ്ങലായിരുന്നുവെന്നു തെക്കേമുറി ഓര്‍ക്കുന്നു . ലാനയുടെ എല്ലാവിധ ആശംസകളും ഹനാനു നേരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.