തന്റെ പുതിയ ചിത്രത്തിന് അഡ്വാന്‍സ് ആയി ലഭിച്ച മൂന്ന് കോടി രൂപ മുഴുവന്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി കയ്യടി വാങ്ങുകയാണ് തമിഴ് നടന് ലോറന്‍സ്. എന്നാല്‍ ഇപ്പോള്‍ അതിന് പിന്നാലെ പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുകയാണ് നടന്. മൂന്ന് കോടി രൂപ ഒന്നുമാകില്ലെന്ന് മനസിലായി എന്ന് താരം പറയുന്നു. ഇതുസംബന്ധിച്ച് പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരം പറഞ്ഞത്. സംഭാവന ചെയ്തത് അറിഞ്ഞ് കൂടുതല്‍ സഹായം ആവശ്യപ്പെട്ട് നിരവധി പേര് തന്നെ ബന്ധപ്പെടുന്നുണ്ട് എന്നാണ് താരം കുറിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ നല്കാനാവുമോ എന്ന് അറിയാത്തതുകൊണ്ട് താന്‍ തിരക്കിലാണെന്ന് പറയാന്‍ അസിസ്റ്റന്റിനോട് പറഞ്ഞ് ഏല്‍പ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയതോടെ കൂടുതല്‍ സഹായം നല്കാന് ഒരുങ്ങുന്നത് എന്നാണ് ലോറന്‍സ് പറഞ്ഞത്. ദൈവത്തിന് നല്കിയാല് ജനങ്ങള്‍ എത്തില്ലെന്നും എന്നാല്‍ ജനങ്ങള്‍ക്ക് നല്കിയാല് ദൈവങ്ങളിലേക്ക് എത്തുമെന്നുമാണ് താരം വ്യക്തമാക്കുന്നത്. തന്റെ പദ്ധതിയെക്കുറിച്ച് ഓഡിറ്ററോട് സംസാരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തെ സമയമാണ് അവര്‍ ചോദിച്ചിരിക്കുന്നത് എന്നുമാണ് ലോറന്‍സ് കുറിച്ചത്.
Comments