You are Here : Home / വെളളിത്തിര

രൺബീർ മിക്കവാറും തല്ലു വാങ്ങിക്കൂട്ടും

Text Size  

Story Dated: Wednesday, April 25, 2018 01:56 hrs UTC

ബോളിവുഡിലെ കൂള്‍ കപ്പിള്‍സ് ആയിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. പിരിഞ്ഞതിന് ശേഷവും തമ്മില്‍ സൗഹൃദം നിലനിര്‍ത്താന്‍ ഇരുവരും ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഷോയില്‍ പങ്കെടുത്ത ഇരുവരും ഒരുമിച്ചു റാമ്ബിലെത്തിയത് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.

പക്ഷേ, അവരത്ര രസച്ചേര്‍ച്ചയില്‍ അല്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദീപികയെ ശല്യപ്പെടുത്തി ദേഷ്യം പിടിപ്പിക്കുന്ന രണ്‍ബീറിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശബാന അസ്മി മാധ്യമങ്ങളോട് സംസാരിക്കുന്നതും ശബാനയ്ക്ക് പിറകില്‍ നില്‍ക്കുകയായിരുന്ന ദീപികയെ രണ്‍ബീര്‍ ശുണ്ഠി പിടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.എന്നാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയ ദീപിക ദേഷ്യം കടിച്ചമര്‍ത്തി മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

 

രണ്‍ബീര്‍ മിക്കവാറും രണ്‍വീറിന്റെ കയ്യില്‍ നിന്നും മേടിക്കുമെന്നും എങ്ങനെയിരുന്ന ആള്‍ക്കാരാ ഇപ്പോള്‍ കണ്ടില്ലേ മുഖത്തോട് മുഖം നോക്കിയാല്‍ തീര്‍ന്നു എന്നും രണ്‍ബീറിനെ ദീപിക തല്ലാതിരുന്നത് തന്നെ ഭാഗ്യമെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെയുയുള്ള കമന്റുകള്‍.

 

https://www.instagram.com/p/Bh6Sp-1jEXo/?utm_source=ig_embed

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More