You are Here : Home / വെളളിത്തിര

ഈ നായകന്‍മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂ

Text Size  

Story Dated: Tuesday, March 31, 2020 07:17 hrs UTC

മലയാളസിനിമയിലെ മുന്‍നിര നായകന്‍മാരെല്ലാം ഒരു കുടക്കീഴിലെത്തിപ്പെട്ടാല്‍ എങ്ങനെയുണ്ടാകും? ഒരു ആരാധകന്റെ മനസ്സില്‍ തോന്നിയ ഈ ആശയം അയാള്‍ കാന്‍വാസിലൊന്നു വരച്ചിട്ടു. ഒരു വീടിന്റെ ഉമ്മറത്ത് ഒത്തുകൂടിയിരിക്കുകയാണ് താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം, ദിലീപ്,ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എല്ലാവരുമുണ്ട്. അത്തരമൊരു മനോഹരചിത്രമാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസ് ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമാണ് ഈ ചിത്രം. നിങ്ങളുടെ താരങ്ങളെല്ലാം ഇപ്പോള്‍ വീട്ടിലിരിക്കുകയാണെന്നും ഈ നായകന്‍മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂവെന്നും സൂപ്പര്‍ഹീറോകളാവൂ എന്നുമാണ് ചാക്കോച്ചന്‍ പോസ്റ്റിലൂടെ പറയുന്നത്. വൈറസില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ശരീരം ശുചിയായി സൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ചാക്കോച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More