You are Here : Home / വെളളിത്തിര

തീരുമാനം ശരിയായില്ലെന്ന് ജീവിതം തെളിയിച്ചു

Text Size  

Story Dated: Tuesday, April 24, 2018 02:06 hrs UTC

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് ഗായികയായി തുടക്കം കുറിച്ചത്. സ്റ്റാര്‍ സിംഗര്‍ കണ്ടവരാരും ഈ മത്സരാര്‍ത്ഥിയെ മറന്നിരിക്കാനിടയില്ല. യൂട്യൂബ് തപ്പിയാല്‍ ഇന്നും അമൃതയുടെ പാട്ടുകള്‍ കാണാവുന്നതാണ്. റിയാലിറ്റി ഷോയിലൂടെയുള്ള വരവിന് ശേഷം തന്റേതായ മികവ് പ്രകടിപ്പിച്ചാണ് അമൃത മുന്നേറിയത്. ആര്‍ ജെയായും കമ്ബോസറായുമൊക്കെ അമൃത ഇപ്പോള്‍ ആകെ തിരക്കിലാണ്.

തെന്നിന്ത്യന്‍ താരമായ ബാലയെയാണ് അമൃത വിവാഹം കഴിച്ചത്. അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. മകള്‍ക്കൊപ്പമാണ് ഇനിയുള്ള ജീവിതമെന്ന് അന്ന് അമൃത വ്യക്തമാക്കിയിരുന്നു. നിരവധി പേരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് വിവാഹിതയാവാന്‍ തീരുമാനിച്ചത്. ആ തീരുമാനം ശരിയായില്ലെന്ന് പിന്നീടുള്ള ജീവിതം തെളിയിച്ചു.

പ്രണയിച്ച്‌ വിവാഹിതരാവുന്ന ദമ്ബതികള്‍ ഏറെക്കഴിയുന്നതിന് മുന്‍പ് വേര്‍പിരിയുന്നതൊക്കെ ഇത് സ്വഭാവികമായ കാര്യമാണ്. പ്രശസ്തരാണെങ്കില്‍ ഇക്കാര്യത്തിന് കുറച്ചുകൂടി വാര്‍ത്താപ്രാധാന്യവും ലഭിക്കും. വിവാഹ മോചനം നേടാനായി തീരുമാനിച്ചപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കുടുംബം ഒപ്പമുണ്ടായിരുന്നു.

നിസാര കാര്യങ്ങള്‍ക്ക് പോലും തളര്‍ന്ന് പോകുന്ന സ്വഭാവ പ്രകൃതമായിരുന്നു മുന്‍പ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ നിര്‍ണ്ണായക തീരുമാനം സ്വീകരിച്ചതോടെ ഏത് പ്രശ്നത്തെയും നേരിടാനുള്ള ചങ്കൂറ്റം ലഭിച്ചു. എന്താടീ എന്നാരെങ്കിലും ചോദിച്ചാല്‍ തിരിച്ച്‌ എന്താടാ എന്ന് ചോദിക്കാനുള്ള ധൈര്യം ലഭിച്ചു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമൃതയ്ക്കെതിരെ വ്യപകമായ സൈബര്‍ ആക്രമണം മുന്‍പ് നടന്നിരുന്നു. സംഗീതത്തിന് പുറമെ ഫാഷനിലും അമൃത പരീക്ഷണം നടത്തിയിട്ടുണ്ട്. ലേറ്റസ്റ്റ് ചിത്രങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. സഭ്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള കമന്റുകളാണ് പലപ്പോഴും പോസ്റ്റിന് കീഴില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

മുന്‍പൊക്കെ തൊട്ടാവാടിയായിരുന്നുവെങ്കിലും ഇപ്പോള്‍ കൃത്യമായി പ്രതികരിക്കാന്‍ പഠിച്ചുവെന്ന് അമൃത പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട വെല്ലുവിളിയെ വിജയകരമായി നേരിട്ചതിന് ശേഷം കുറച്ച്‌ കൂടി ആത്മവിശ്വാസം അനുഭവപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സ്വന്തമായെടുത്ത തീരുമാനത്തില്‍ വന്ന പിഴവ് തിരുത്തിയാണ് അമൃത മുന്നേറിയത്.

കുട്ടിക്കാലം മുതലേ സംഗീതം അഭ്യസിച്ചിരുന്നു അമൃത. മറ്റൊരു കാര്യത്തിനും നിര്‍ബന്ധം പിടിക്കാത്ത വീട്ടുകാര്‍ സംഗീത പരിശീലനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു. അതുകൊണ്ട് തന്നെ സംഗീതമാണ് തന്റെ ജീവിതമെന്ന് അന്നേ ഉറപ്പിച്ചിരുന്നുവെന്ന് ഗായിക പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.