You are Here : Home / വെളളിത്തിര

സോളാര്‍കഥ സിനിമ സെന്‍സര്‍ബോര്‍ഡ് തടഞ്ഞു

Text Size  

Story Dated: Friday, April 04, 2014 08:51 hrs UTC

തിരുവനന്തപുരം:'സോളാര്‍ സ്വപ്‌നം' എന്ന സിനിമ തിരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററുകളിലെത്തില്ല.സിനിമ സെന്‍സര്‍ബോര്‍ഡ് തടഞ്ഞു.തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം.അതോടൊപ്പം കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെയും അനുമതി വേണം.സരതി നായര്‍ക്ക് പകരം ഹരിത നായരാണ് നായിക. ശാലുമേനോന് പകരം ഗായത്രി മേനോന്‍.രാജുജോസഫ് നിര്‍മ്മിച്ച് ജോയ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിതയെ അവതരിപ്പിക്കുന്നത് പൂജയാണ്. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ജോളി സഖറിയ, സംവിധായകന്‍ അരുണ്‍ പിള്ള, നടി മേനക, എഴുത്തുകാരി സുനിത, എഴുത്തുകാരനായ സുധീര്‍ പരമേശ്വരന്‍ എന്നിവരടങ്ങുന്ന സെന്‍സര്‍ബോര്‍ഡാണ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.