You are Here : Home / വെളളിത്തിര

ഓടിയന്റെ കഥ കഴിഞ്ഞോ ?

Text Size  

Story Dated: Saturday, December 15, 2018 03:04 hrs UTC

തന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്‍ കാണാനെത്തിയ ആരാധകരെ നിരാശരാക്കിയതില്‍ അവരുടെ വികാരത്തെ മാനിക്കുന്നുവെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വന്‍ ഹൈപ്പില്‍ വന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ശ്രീകുമാര്‍മേനോന്‍ ,മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ റിലീസ് ചെയ്തപ്പോള്‍ കേരളത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ വകവെക്കാതെ ആയിരക്കണക്കിന് പ്രേക്ഷകരായിരുന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തിനായി തിയേറ്ററിലേക്ക് ഒഴുകിയെത്തിയത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നാണ് പ്രതികരണങ്ങള്‍. പതിവു പോലെ മോഹന്‍ലാല്‍ മികച്ച പ്രകടനം ഈ ചിത്രത്തില്‍ കാഴ്ച്ച വെച്ചപ്പോള്‍ സംവിധാനത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.

അതേസമയം ഒടിയന്‍ ഒരു മാസ് ആക്‌ഷന്‍‍ എന്റര്‍ടെയിനറായി പ്രതീക്ഷിച്ച്‌ പോയവര്‍ നിരാശപ്പെട്ടതായുള്ള കമന്റുകള്‍ എന്റെ ശ്രദ്ധയില്‍പെട്ടിരുന്നു എന്ന് ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചു. അങ്ങനെ നിരാശപ്പെട്ടവരുടെ വികാരം ന്യായമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു . ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ രാവിലെ തന്നെ ഞാന്‍ തിയറ്ററുകളില്‍ എത്തിയിരുന്നു. ഇതിനോടകം കുറേ തവണ ഈ സിനിമ ഞാന്‍ കണ്ടതാണ്. തിയറ്ററില്‍ പ്രേക്ഷകരുടെ ശരീരഭാഷയും മുഖഭാവവുമാണ് ഞാന്‍ നോക്കിയത്. എവിടെയൊക്കെയാണ് ആളുകള്‍ക്ക് ബോറടിക്കുന്നത് അങ്ങനെ മനസ്സിലാക്കാന്‍ കഴിയും.' എറണാകുളം കവിത തിയറ്ററില്‍ പുലര്‍ച്ചെ നാലര മണിക്കുള്ള ഫാന്‍സ് ഷോ കാണാനായിരുന്നു ശ്രീകുമാര്‍ മേനോന്‍ എത്തിയത്.

ഒടിയന്‍ ഒരു മാസ് ആക്‌ഷന്‍‍ എന്റര്‍ടെയിനറായി പ്രതീക്ഷിച്ച്‌ പോയവര്‍ നിരാശപ്പെട്ടതായുള്ള കമന്റുകള്‍ എന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. അങ്ങനെ നിരാശപ്പെട്ടവരുടെ വികാരം ന്യായമാണ്. പക്ഷെ ചിത്രം കണ്ട പലരും പറഞ്ഞത്, ഒരുപാട് ഉളളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമയാണ് ഇതെന്നാണ്. ഒടിയന്റെ മാജിക്കിനേക്കാളും കൂടുതല്‍ ഒടിയനെന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിലേക്കുളള യാത്രയാണ് ചിത്രം പറയുന്നത്. ഒടിയന്റെ എന്‍ട്രി മുതല്‍ പ്രേക്ഷകരും ആ യാത്രയുടെ ഭാഗമാകുകയാണ്.'തിയറ്ററുകളില്‍ ഞാന്‍ കണ്ട ഭൂരിപക്ഷം പേരും ഒടിയന്റെ വൈകാരിക ജീവിതത്തിനൊപ്പം നടന്നു തുടങ്ങിയിരുന്നു. കുടുംബപ്രേക്ഷകര്‍ക്കും യുവത്വത്തിനും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണിത്. 65കാരനും മുപ്പതുകാരനുമായാണ് ലാലേട്ടന്‍ എത്തുന്നത്. അതുപോലെ ആറാം തമ്ബുരാനില്‍ കണ്ടതുപോലെയുള്ള മഞ്ജു വാരിയറെയും ഒടിയനില്‍ കാണാം. പരസ്യമേഖലയില്‍ നിന്നും വന്ന ആളായതിനാല്‍ ഈ ചിത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിയറ്ററില്‍ നിന്നും ഞാന്‍ ശേഖരിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ തിയറ്ററിലും എന്റെ റിസര്‍ച്ച്‌ ടീം ഉണ്ട്. അവര്‍ സിനിമയുടെ അഭിപ്രായം ശേഖരിക്കുന്നുണ്ട്. നൂറുകോടി കലക്‌ഷനെ വിമര്‍ശിച്ചവരും തെറി പറഞ്ഞവരുമുണ്ട്. ഇവരുടെ പ്രതികരണത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. അതിന്റെ ഉത്തരവാദിത്തം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന പുറത്തിറക്കിയത്. കാരണം ആന്റണി പെരുമ്ബാവൂര്‍, മോഹന്‍ലാല്‍ എന്നിവരുടെ പേരുകളും ഇതില്‍ ചേര്‍ന്നുകിടപ്പുണ്ട്. അതുകൊണ്ട് തന്നെ യാഥാര്‍ഥ്യമില്ലാതെ ഇതുപറയില്ലെന്ന് ഈ വിമര്‍ശിക്കുന്നവര്‍ ആലോചിക്കണമായിരുന്നു.സ്വാഭാവികമായും ഇങ്ങനെയൊരു വാര്‍ത്ത കേട്ടാല്‍ നമ്മള്‍ മലയാളികള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. തമിഴ് സിനിമയ്ക്കും ഹിന്ദി സിനിമയ്ക്കും നൂറുകോടി കിട്ടിയാല്‍ നമ്മള്‍ ആഹ്ലാദിക്കും. പക്ഷേ അതു നമ്മുടെ സിനിമയ്ക്ക് ലഭിക്കുമ്ബോള്‍ മാത്രം സംശയം. ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്. വളരെ വളരെ സത്യസന്ധമായി പറഞ്ഞതാണത്. ഇനി വരും ദിവസങ്ങളിലെ കണക്കുകള്‍ കേള്‍ക്കുമ്ബോഴും അങ്ങനെയൊക്കെ പറഞ്ഞെന്ന് വരാം. 
ചിലര്‍ അതിന്റെ കണക്കുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പറഞ്ഞിരുന്നു. രജനികാന്തിന്റെ 2.0 500 കോടി കലക്‌ട് ചെയ്തുവെന്ന് പറയുമ്ബോള്‍ നമ്മള്‍ നിര്‍മാതാക്കളോടോ ശങ്കറിനോടോ പറയുന്നില്ലല്ലോ അതിന്റെ കണക്കുവിവരങ്ങള്‍ വെളിപ്പെടുത്താന്‍. ഇവിടുത്തേത് വിചിത്രമായ പ്രവണതയാണ്. കള്ളം പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യേണ്ട കാര്യം എനിക്കില്ല'. എന്നും ആദേശം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.