You are Here : Home / വെളളിത്തിര

ഊണിലും ഉറക്കത്തിലും നയൻ‌താര

Text Size  

Story Dated: Sunday, November 25, 2018 02:56 hrs UTC

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയ‌ന്‍താരക്ക് എണ്ണിയാലൊടുങ്ങാത്ത ആരാധകര്‍ ഉണ്ട്. എന്നാല്‍ ആ ആരാധക്കൂട്ടത്തില്‍നിന്നുമെല്ലാം വ്യത്യസ്തനാവുകയാണ് ഈ കുഞ്ഞാരാധകന്‍. ഊണിലും ഉറക്കത്തിലും സ്കുളിലുമെല്ലാം ഈ കുഞ്ഞു പയ്യന് നയന്‍‌താര എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളു.
 
 
 
 
നയന്‍‌താരയുടെ ഒരു കുട്ടി ആരാധകന്റെ കഥപറയുന്ന ഹൃസ്വ ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. നയന്‍‌താര എന്നാണ് ചിത്രത്തിന്റെ പേര് ഒരു ചെറിയ കുട്ടിക്ക് നയന്‍‌താരയോട് തോന്നുന്ന ആരാധനയാണ് ചിത്രത്തിലുടനീളം പറയുന്നത്. എപ്പോഴും നയന്‍‌താര എന്ന ചിന്തമാത്രമണ് കുട്ടിക്ക്. എവിടെ നയന്താരയുടെ ചിത്രം കണ്ടാലും കീറിയെടുത്ത് പുസ്തകത്തില്‍ ഒട്ടിക്കും.
 
എന്താണ് നയന്‍‌താരയോടെ ഈ കുട്ടിക്ക് ഇത്രയധികം ആരാധന എന്ന് ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് കുട്ടിയുടെ ആരാധന. പലരും കുട്ടിയുടെ സ്വഭാവത്തെ തെറ്റിദ്ധരിക്കുകകൂടി ചെയ്യും. എന്നാല്‍ ഈ ആരാധനക്കു പിന്നിലെ മനസലിയിക്കുന്ന കാരണവും ചിത്രത്തില്‍ പറയുന്നുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.