You are Here : Home / വെളളിത്തിര

ഫോട്ടോ എടുക്കുമ്പോൾ പ്രിത്വിയുടെ പട്ടി തിരിഞ്ഞു നിക്കുന്നു ..

Text Size  

Story Dated: Sunday, October 28, 2018 01:35 hrs UTC

മലയാള സിനിമയില്‍ തുറന്ന നിലപടുകള്‍ ഉള്ള നടനാണ് പൃഥ്വി രാജ്.സാമൂഹ്യ മാധ്യമങ്ങളില്‍ രസകരമായ കുറിപ്പുകള്‍ നടന്‍ പങ്കുവെക്കാറുണ്ട്. ആരാധക്കാര്‍ക്കിടയില്‍ അത്ചര്‍ച്ചയാവാറുമുണ്ട് . ഇപ്പോള്‍ ഇതാ ലോയിഡും പൃഥ്വിയുമാണ്‌.നായകളോട് ഏറെ ഇഷ്ടമുള്ള താരമാണ് പൃഥ്വി. ലോയിഡ് എന്ന തന്റെ നായയുടെ തിരിഞ്ഞു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു കൊണ്ട് താരം പങ്കുവച്ച കുറിപ്പ് വൈറലായികഴിഞ്ഞു. ലോയിഡിന്റെ ചിത്രം എടുക്കാനായി ഫോണ്‍ എടുക്കുമ്ബോഴൊക്കെ അത് തിരിഞ്ഞ് നില്‍ക്കുന്നുവെന്നാണ് പൃഥ്വിയുടെ പരാതി.

തന്റെ പിന്‍ഭാഗം മനോഹരമാണെന്ന് കരുതിയാകാം അങ്ങനെ ചെയ്യുന്നതെന്നാണ് നടന്‍ പറയുന്നു.ഇതാണ് ലോയിഡ്. അവന്റെ ചിത്രം എടുക്കാനായി ഞാന്‍ ഫോണ്‍ എടുക്കുമ്ബോഴൊക്കെ അവന്‍ തിരിഞ്ഞ് നിന്ന് എനിക്ക് പിന്‍ഭാഗമാണ് കാണിക്കുന്നത്. അവന്റെ പിന്‍ഭാഗം മനോഹരമാണെന്നായിരിക്കും കരുതുന്നത്. ഞാനും അത് തന്നെ അംഗീകരിക്കേണ്ടി വരും, പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കേസ് കൊടുക്കണം പിള്ളേച്ചോ എന്ന് തുടങ്ങി രസകരമായ കമന്റുകളുമായാണ് പൃഥ്വിയുടെ പോസ്റ്റിനെ ആരാധകര്‍ സ്വീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.