You are Here : Home / വെളളിത്തിര

ആര്‍ട്ടിസ്റ്റ് ബേബി ശെരിക്കും ചീപ്പാണ്..

Text Size  

Story Dated: Thursday, October 18, 2018 01:43 hrs UTC

അതെ, ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്. സോഷ്യല്‍ മീഡിയ ആവര്‍ത്തിക്കുകയാണ്. അലന്‍സിയര്‍ ലേലോപ്പസ് വെറും പന്നയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പലതവണ ആവര്‍ത്തി വ്യക്തമാക്കുകയാണ് ഓരൊ പോസ്റ്റൂം. അത്തരത്തില്‍ പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തല്‍ ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിന്റെ ലൊക്കേഷനില്‍ സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങളാണ്.

ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ നിര്‍മാതാവ് തമ്ബി ആന്റണി പ്രൊഡ്യൂസ് ചെയ്ത മണ്‍‌സൂണ്‍ മാം‌ഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയപ്പോള്‍ അലന്‍സിയറില്‍ നിന്നും ഉണ്ടായ മോശം അനുഭങ്ങള്‍ ജേക്കബ് ലാസര്‍ എന്ന വ്യക്തിയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു അമരിക്കന്‍ സുഹൃത്തില്‍ നിന്നും അയച്ചു കിട്ടിയ കത്തിന്റെ ചുരുക്ക രൂപമാണ് ജേക്കബ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സത്യാവസ്ഥ മാത്രം പുറത്തറിയിക്കാന്‍ വേണ്ടിയാണ് പോസ്റ്റ് ഇടുന്നതെന്നും അമേരിക്കന്‍ മലയാളിയുടെ പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മകളുടെ പ്രായം പോലുമില്ലാത്ത പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും ഞാന്‍ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എന്ന് ചോദിച്ച അലന്‍സിയറിന്റെ കറുത്ത മുഖമാണ് പോസ്റ്റില്‍ വിശദീകരിക്കുന്നത്. ഇതേ തുടര്‍ന്ന് സെറ്റില്‍ അമേരിക്കക്കാരുടെ മുന്‍പില്‍ ടൊവിനോ, വിനയ് ഫോര്‍ട്ട്, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് നാണംകെട്ട് നില്‍ക്കേണ്ട അവസ്ഥ വന്നതിനെ കുറിച്ചും പോസ്റ്റില്‍ പരാമര്‍ശം ഉണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം:

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.