You are Here : Home / വെളളിത്തിര

സണ്ണി ലിയോണ്‍ മലയാളത്തിൽ

Text Size  

Story Dated: Tuesday, September 18, 2018 02:20 hrs UTC

സ്ഫടികം 2 വിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നു. മലയാളത്തിലെ യുവതാരമാണ് നായകനാകുന്നത്. സിനിമയില്‍ പോലീസ് ഓഫീസറായാണ് സണ്ണി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്.

സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായ ഐപിഎസ് ഉദ്യോഗസ്ഥയായായി സണ്ണി എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഏതാണ്ട് നാല് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 യാഥാര്‍ത്ഥ്യമാകുന്നതെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറഞ്ഞു.

ഹോളിവുഡ് കമ്ബനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കലാണ് ചിത്രം നിര്‍മിക്കുന്നത്. തിലകന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികം വന്‍ ഹിറ്റ് ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.