You are Here : Home / വെളളിത്തിര

അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍; സഹായം അഭ്യര്‍ഥിച്ച്‌ നടന്‍ മുന്ന

Text Size  

Story Dated: Saturday, August 18, 2018 02:16 hrs UTC

അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും സഹായിക്കണം എന്നും അഭ്യര്‍ഥിച്ച്‌ നടന്‍ മുന്ന. ഇതുവരെ സഹായവുമായി ആരും ചെന്നിട്ടില്ലെന്നും അവിടെയുള്ളവര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരിക്കുകയാണെന്നും മുന്ന ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആഭ്യര്‍ഥിച്ചു.പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിലാണ് ഇവര്‍ കഴിയുന്നത്.

വെള്ളം കൂടിക്കൊണ്ടിരിക്കുകയാണെന്നും മുന്ന പറയുന്നുണ്ട്. കഴിഞ്ഞ രണ്ടി ദിവസമായി താന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ഇവരുടെ സ്ഥിതിഗതികള്‍ അറിയിക്കുന്നുണ്ട്. 300-ലധികം ആളുകളാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ രണ്ടായിരത്തിലധികമായി. ഇതുവരെ ഇവര്‍ക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഫോണോ ഒന്നുമില്ലെന്നും മുന്ന പറയുന്നു. ഇന്ന് തന്റെ അച്ഛന്റെ പിറന്നാളാണെന്നും എന്നാല്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറയുന്നു. അവര്‍ക്ക് എങ്ങനെയെങ്കിലും കഴിക്കാനായി ഭക്ഷണം എത്തിക്കണം. ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാന്‍ സഹായിക്കണമെന്നും മുന്ന കരഞ്ഞുകൊണ്ട് അഭ്യര്‍ഥിക്കുന്നു.

അതേസമയം സംവിധായകന്‍ ഗൗതം മേനോന്‍, തമിഴ് നടന്‍ കാര്‍ത്തി എന്നിവര്‍ പള്ളിയുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്തു കൊണ്ട് ഈ വിവരം പങ്കുവച്ച്‌ രംഗത്ത് എത്തിയിട്ടുണ്ട്. അവിടയെുള്ളവര്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടുമെന്ന് വിശ്വസിക്കുന്നതായും ഇരുവര്‍ക്കും നന്ദിയുണ്ടെന്നും മുന്ന ഫെയ്സ്ബുക്കില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.