You are Here : Home / വെളളിത്തിര

പ്രളയബാധിതരെ വീട്ടിലേക്ക് ക്ഷണിച്ച്‌ ടൊവിനോ തോമസ്

Text Size  

Story Dated: Thursday, August 16, 2018 02:51 hrs UTC

 പ്രളയബാധിതരെ ഇരിങ്ങാലക്കുടയിലുള്ള തന്‍റെ വീട്ടിലേക്ക് ക്ഷണിച്ച്‌ മലയാളികളുടെ പ്രിയനടന്‍ ടൊവിനോ തോമസ്. ഫേസ്ബുക്ക് പേജ് വഴിയാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത മഴ കാരണം തൃശ്ശൂര്‍ ജില്ലയിലെ പലഭാഗങ്ങളിലും വെള്ളം കയറുകയാണ്. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകി തുടങ്ങി. പുഴയുടെ രണ്ടുകിലോമീറ്റര്‍ ദൂരപരിധിയിലുള്ള ആളുകളെ ഒഴുപ്പിക്കുവാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഈ അവസരത്തിലാണ് ടൊവിനോ സഹായഹസ്തവുമായി രംഗത്തെത്തിയത്.

വീട്ടില്‍ കറന്‍റ് ഇല്ലെന്ന പ്രശ്നം മാത്രമെയുള്ളൂ. അപകടകരമായ രീതിയില്‍ വെള്ളം കയറിയിട്ടില്ല. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രം എന്ന നിലയില്‍ ആര്‍ക്കുവേണമെങ്കിലും താമസിക്കാനായി വീട്ടിലേക്ക് വരാമെന്നാണ് ടൊവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചത്. പരമാവധി പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാം. എന്നാല്‍ ദുരുപയോഗം ചെയ്യരുതെന്നും ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.