ആവോണ്‍ ദീര്‍ഘദൂര നടത്തം: അഞ്ചാം തവണയും റ്റോജോ തോമസ് പങ്കാളിയാകുന്നു
Text Size
Story Dated: Wednesday, April 15, 2015 10:20 hrs UTC
സാന്ഫ്രാന്സികോ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ പ്രവാസിമലയാളികള്‍ക്കിടയില്‍ സുപരിചിതനും മലയാളി അസോസിയേഷന് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ(മങ്ക)യുടെ മുന്‍ പ്രസിഡന്റുമായ ശ്രി. റ്റോജോ തോമസ്, സ്തനാര്‍ബുദമെന്ന മാരകവിപത്തിനെക്കുറിച്ചുള്ള ബോധവല്ക്കരണപരിപാടികളുടെ ഭാഗമായി കഴിഞ്ഞ മുപ്പത്തിയൊന്പത് വര്‍ഷങ്ങളായി ആവോണ്‍ ഫൗണ്ടേഷന് എല്ലാവര്‍ഷവും നടത്താറുള്ള ദീര്‍ഘദൂരനടത്തത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും പങ്കാളിയാവുന്നു.
2009- 2011 വര്‍ഷക്കാലം മങ്കയുടെ സാരഥിയായ കാലയളവിലുള്‍പ്പെടെ പ്രവാസിമലയാളികളുടെ വിവിധങ്ങളായ അവശ്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തിന്റെ പലവിധ ശ്രേണികളിലും നാളിതുവരെ ശ്രി. റ്റോജോ നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്. സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മറ്റു നിരവധി പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും റ്റോജോ തോമസ് തുടച്ചയായി നല്കിക്കൊണ്ടിരിക്കുന്ന സഹകരണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എല്ലാ പ്രവാസി മലയാളികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അക്ഷരാര്‍ഥത്തില്‍ ഒരു പ്രചോദനവും മാതൃകയുമാണ്. ആവോണ്‍ ഫൗണ്ടേഷന്റെ പ്രസ്തുത സംരഭത്തിലേയ്ക്കുള്ള ധനശേഖരണാര്‍ത്ഥം തുറന്ന വെബ് പേജ് ഇവിടെ ലഭിക്കുന്നതാണ്.
ബിജു തോമസ്,
ഫോമാ ന്യൂസ് ടീം
Comments