You are Here : Home / News Plus

മഴ ശമിച്ചിട്ടും ദുരിതം ഒഴിയാതെ ആലപ്പുഴ

Text Size  

Story Dated: Sunday, July 22, 2018 11:48 hrs UTC

ആലപ്പുഴ: മഴ ശമിച്ചിട്ടും ദുരിതം ഒഴിയാതെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങള്‍. നാല്‍പ്പതിനായിരത്തിലധികം പേരാണ് രണ്ടു ജില്ലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കുടിവെള്ളവും അവശ്യ സാധനങ്ങളും ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ അടക്കമുള്ളവര്‍. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടുമെന്നും അധികൃതര്‍ പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ മൊത്തം ആറു ലക്ഷം പേരും കുട്ടനാട്ടില്‍ മാത്രം മൂന്നരലക്ഷം പേരും ദുരിതം അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലി സ്റ്റോറുകള്‍ പലതിലും അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ട്. പലസ്ഥലത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം തുടര്‍ച്ചയായ ഏഴാം ദിവസവും തടസപ്പെട്ടു. കുട്ടനാട്ടിലെ ജനങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. കടകളില്‍പോയി സാധനങ്ങള്‍ വാങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല. കോട്ടയം ജില്ലയിലെ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലാണ് മഴക്കെടുതി രൂക്ഷം. ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയതോടെ കടുത്ത ആശങ്കയിലാണ് കോട്ടയത്തെ ജനങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി,നടപടി ആവശ്യപ്പെട്ട് എക്‌സൈസ്
    തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ലഹരി മരുന്ന് വിതരണവും നടക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ, എക്‌സൈസ് വകുപ്പ് രാജ്യാന്തര ഓണ്‍ലൈന്‍...

  • റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുബോള്‍ കുട്ടിക പഠനം മുടക്കരുതെന്ന് സര്‍ക്കാര്‍
    ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുമ്‌ബോള്‍ പത്ത് ദിവസത്തില്‍ അധികം അവരുടെ പഠനം...

  • 'മീശ' നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന്‍
    കൊച്ചി: 'മീശ' നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍...

  • ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണെന്ന് സോണിയ ഗാന്ധി
    2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാൻ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമാണെന്ന്...