You are Here : Home / News Plus

പോപ്പുലര്‍ ഫ്രണ്ട്‌ നിരോധിക്കണമെന്ന്‌ കുമ്മനം

Text Size  

Story Dated: Wednesday, November 01, 2017 10:37 hrs UTC

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട്‌ നിരോധിക്കണമെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍. ജിഹാദി പ്രവര്‍ത്തനത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിദേശ രാജ്യങ്ങളില്‍നിന്ന്‌ പണം കിട്ടുന്നുണ്ടെന്ന പോപുലര്‍ ഫ്രണ്ട്‌ വനിത നേതാവ്‌ സൈനബയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഹവാല പണം ഇതിന്‌ കിട്ടുന്നുണ്ടെന്ന്‌ തേജസ്‌ പത്രത്തിന്റെ ഗള്‍ഫ്‌ മാനേജിങ്‌ ഡയറക്ടര്‍ അഹമ്മദ്‌ ഷെരീഫും സമ്മതിക്കുന്നുണ്ട്‌.

 

ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളികാമറ ഓപറേഷനിലാണ്‌ ഇക്കാര്യങ്ങള്‍ വെളിവായത്‌. കേരളത്തിലെ ജിഹാദി റിക്രൂട്ട്‌മെന്റ്‌ കേന്ദ്രമായ സത്യസരണി അടച്ചുപൂട്ടണം. അദ്ദേഹം പറയുന്നു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം തയാറാകണം. സൈനബയെ അറസ്റ്റ്‌ ചെയ്‌ത്‌ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ചുരുളഴിക്കണമെന്നും സത്യസരണിക്കെതിരെ നടപടി എടുക്കാത്ത സര്‍ക്കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
    തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകാരന്‍ വി.എ. രാജീവിനെ ചാലക്കുടിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയായ പ്രമുഖ...

  • ഹവാല പണം കൈപ്പറ്റാറുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍
    ന്യൂദല്‍ഹി: മതപരിവര്‍ത്തനം നടത്താറുണ്ടെന്നും ഹവാല പണം കൈപ്പറ്റാറുണ്ടെന്നും സമ്മതിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍....

  • രാജ്യംകരയുമ്പോള്‍ ബിജെപി അത് ആഘോഷിക്കുന്നു
    അഹമ്മദാബാദ്∙ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം വന്‍ വ്യവസായികള്‍ക്കും ധനികര്‍ക്കും വേണ്ടി മാത്രമാണെന്നു ദക്ഷിണ ഗുജറാത്തിലെ...

  • വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടെന്നു കാനം
    വെല്ലുവിളിക്കാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടെന്നു കാനം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നു വ്യക്തമാക്കി. ഒരുനിയമവും...

  • മന്ത്രി തോമസ് ചാണ്ടിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന
    മന്ത്രിസഭാ യോഗത്തിനുശേഷം മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു ശാസന.ഭൂമി കയ്യേറ്റം സംബന്ധിച്ച് തനിക്കെതിരെ ചെറ‍ുവിരൽപോലും...