You are Here : Home / News Plus

പാരിസില്‍ ഭീകരാക്രമണം; 150 മരണം

Text Size  

Story Dated: Saturday, November 14, 2015 08:04 hrs UTC

ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു. ആക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 80 പേരുടെ നില ഗുരുതരമാണ്.  സ്ഥിതിഗതികള്‍ നേരിടാന്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികളും അടച്ചു.

മധ്യ പാരിസിലെ ബറ്റാക്ലൻ തിയേറ്ററിലാണ് നൂറോളം പേർ കൊല്ലപ്പെട്ടത്. മുഖം മൂടി ധരിക്കാതെ എത്തിയ അക്രമികൾ കലാപരിപാടി കാണാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവിടെ ആക്രമണം നടത്തിയ മൂന്നു പേരെ പൊലീസ് വെടിവെച്ച് കൊന്നു. തിയേറ്ററിൽ ബന്ദികളാക്കപ്പെട്ടവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. പ്രവാചകൻ മുഹമ്മദിന്‍റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് വഴി വിവാദമായ ചാർലി ഹെബ്ദോ മാസികയുടെ ഒാഫീസിന് 200 മീറ്റർ അടുത്താണ് വെടിവെപ്പ് നടന്ന ബറ്റാക്ലൻ തിയേറ്റർ.

ബറ്റാക്ലൻ തിയേറ്ററിന് സമീപമുള്ള ലെപെട്രിറ്റ് കാബോഡ്ജ്, ലി കാരിലോൺ റസ്റ്ററന്‍റുകളിലാണ് വെടിവെപ്പ് നടന്നത്. കൂടാതെ പാരിസ് നഗരത്തിലെ 11ാം ജില്ലയിൽ പ്രവർത്തിക്കുന്ന ലാബെല്ല എക്യുപ് കഫെയിൽ നിന്ന് വെടിവെപ്പ് ശബ്ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. വടക്കൻ പാരിസിലെ സ്റ്റേഡ് ഡി ഫ്രാൻസ് ഫുട്ബാൾ സ്റ്റേഡിയത്തിന് സമീപം മൂന്നു തവണ സ്ഫോടനം നടന്നു. ഫ്രാൻസ്-ജർമനി സൗഹൃദ ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡൻറിനെയും വിദേശകാര്യ മന്ത്രിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

അക്രമം നടന്ന സ്ഥലങ്ങള്‍ സൈന്യം വളഞ്ഞു. രാജ്യവ്യാപകമായി തിരച്ചില്‍ നടത്താനും ആയുധങ്ങള്‍ പിടിച്ചെടുക്കാനും പ്രസിഡന്റ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ആക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അക്രമത്തെ അപലപിച്ചു.

ചാര്‍ളി ഹെബ്ദോ ആക്രമണത്തിനു ശേഷം

ജനുവരിയില്‍ ചാര്‍ളി ഹെബ്ദോ മാസികയുടെ ഓഫിസ് ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന തീവ്രവാദി ആക്രമണമാണിത്. പ്രവാചകനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് ആക്ഷേപഹാസ്യ മാസികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസ് ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയത്. അല്‍ ക്വയ്ദയാണ് ആക്രമണത്തിന് പിന്നില്‍. ചാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിന് 200 മീറ്റര്‍ മാത്രം അകലെയുള്ള തിയേറ്ററിലാണ് ഇന്നലെ ആക്രമണമുണ്ടായത്.

എട്ട് ഭീകരരെ സൈന്യം വധിച്ചു

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെടിവയ്പ് നടത്തിയ എട്ട് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ആക്രമണത്തില്‍ 150ലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ ഫ്രാന്‍സിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് തീയിട്ടതായും വിവരങ്ങളുണ്ട്.

ആക്രമണത്തെ ലോക നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു

പാരീസ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. നിരപരാധികളായ പൗരന്മാരെ നിഷ്‌കരുണം കൊലപ്പെടുന്നതിനു ഒരിക്കല്‍ കൂടി നാം സാക്ഷ്യം വഹിച്ചതായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പാരീസിലേത് പ്രാകൃതവും ഭീരുത്വം നിറഞ്ഞതുമായ ആക്രമണമെന്നു യുഎന്‍ രക്ഷാസമിതി അപലപിച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഭീകരാക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.