You are Here : Home / അഭിമുഖം

കണ്ണെത്തുന്നിടത്ത് മെയ്യെത്തിക്കുന്ന കണിയാലി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, August 19, 2017 12:10 hrs UTC

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോസ് കണിയാലി

 

പ്രസ് ക്ലബ്ബിന് ദേശീയ രൂപം വേണമെന്ന ചർച്ചകളിലേക്ക് എത്തിയത

 

 

ന്യൂയോർക്കിൽ നടക്കുന്ന പ്രസ് ക്ലബ്ബ് കോൺഫറൻസിൽ പങ്കെടുക്കാനായി ഷിക്കാഗോയിൽ നിന്ന് ഞങ്ങൾ ആറേഴു പേർ പോയിരുന്നു. അന്നത് ചെറിയൊരു കൂട്ടായ്മ ആയിരുന്നു. അന്നത്തെ ആ കോൺഫറൻസ് കഴിഞ്ഞതോടെയാണ് ഇത് കൊള്ളാമെന്നും എന്തുകൊണ്ട് ഇത് വിപുലീകരിച്ചു കൂടാ എന്നൊരു ആശയം എല്ലാവരിലും തോന്നിത്തുടങ്ങുന്നത്. ഒരു സംഘടിത രൂപം ഇതിന് വേണമെന്ന ആശയം ആദ്യം മുന്നോട്ട് വെക്കുന്നത് ദൃശ്യമാധ്യമ രംഗത്തു നിന്നുള്ളവരാണ്. അങ്ങനെ അന്നത്തെ ചിന്തയിൽ നിന്നാണ് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക രൂപം കൊള്ളുന്നത്. കേരളത്തിലെ പ്രശസ്തരായ ദ്യശ്യ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ഷിക്കാഗോയിൽ നടന്ന കോൺഫറൻസോടു കൂടിയാണ് കേരളവുമായി ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഒരു ബന്ധമുണ്ടാകുന്നത്. അന്നത്തെ കോൺഫറൻസിന്റെ ഓർമകൾ? 2008 ൽ ആണത്. രണ്ടു ദിവസത്തെ കോൺഫറൻസ് ആയിരുന്നു. മാധ്യമ രംഗത്തെ കുലപതികൾ എന്നു വിശേഷിപ്പിക്കാവുന്ന ജോൺ ബ്രിട്ടാസ്, ജോണി ലൂക്കോസ്, ആർ.ശ്രീകണ്ഠൻ നായർ എന്നിവരുടെ സാന്നിധ്യമായിരുന്നു അതിൽ എടുത്തു പറയേണ്ടത്. അന്നത്തെ മന്ത്രിയായിരുന്ന മോൻസ് ജോസഫായിരുന്നു കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്. വ്യക്തിപരമായി ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഒരു കോൺഫറൻസ് കൂടി ആയിരുന്നു അത്.

 

 

 

2009 ലെ ന്യൂ ജേഴ്സി കോൺഫറൻസിലും പ്രശസ്തരുടെ സാന്നിധ്യമുണ്ടായിരുന്നു.  പ്രഗത്ഭരുടെ ഒരു നിര തന്നെ 2009 ലെ കോൺഫറൻസിൽ പ്രകടമായിരുന്നു. തോമസ് ജേക്കബ്, സി.എൽ തോമസ്, ബിനോയ് വിശ്വം, പ്രഭാവർമ, ജോസ്.കെ.മാണി, റോഷി അഗസ്റ്റിൻ ഉൾപ്പടെയുള്ളവർ അന്നത്തെ അതിഥികളായിരുന്നു. അതുപോലെ സമയബന്ധിതമായി അവസാനിപ്പിക്കുന്ന പ്രസംഗങ്ങൾക്ക് തുടക്കമായത് അന്നാണ്. മാത്രമല്ല കോൺഫറൻസുകൾ രണ്ടു വർഷം കൂടുമ്പോൾ നടത്തിയാൽ മതി എന്നൊരു തീരുമാനമുണ്ടായതും 2009 ലാണ്. വളരെയേറെ സംതൃപ്തി നൽകിയ ഒരു കോൺഫറൻസ് ആയിരുന്നു 2009 ലേത്. അതുപോലെ രണ്ടു വർഷത്തെ ഭാരവാഹിത്വം എന്നത് എന്നെ സംബന്ധിച്ച് ഒരു പാട് മാധ്യമ സുഹൃത്തുക്കളെ സമ്പാദിക്കാനായ ഒരവസരം കൂടിയായിരുന്നു.

 

 

2009_11 കാലത്തെ പ്രസ് ക്ലബ്ബ് ഭരണസമിതി ഏർപ്പെടുത്തിയ മാധ്യമശ്രീ അവാർഡിനെ കുറിച്ച്?

 

 

അമേരിക്കയിലെ മാധ്യമ പ്രവർത്തകർ കേരളത്തിലെ മാധ്യമ പ്രവർത്തകർക്കു നൽകുന്ന ഏറ്റവും വലിയൊരു അംഗീകാരമായാണ് ഞാനിതിനെ കാണുന്നത്. നല്ലൊരു മാറ്റത്തിനാണ് അന്നത്തെ ഭരണ സമിതി റെജി ജോർജിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. അന്നത്തെ ഭരണസ്ഥിതിയെ ഞാനതിൽ അഭിനന്ദിക്കുന്നു. ഇത് ഇനിയും തുടരണമെന്നു തന്നെയാണ് എന്റെ അഭിപ്രായം.

 

ഫൊക്കാന പിരിഞ്ഞതിനു ശേഷമാണ് പ്രസ് ക്ലബ്ബ് രൂപം കൊള്ളുന്നത്. ഇത് പിരിഞ്ഞു പോയവരെ പരസ്പരം ഒന്നിപ്പിക്കാനുള്ള ഒരു വേദിയായി മാറുന്നുണ്ടോ ?

 

 

പ്രസ് ക്ലബ്ബും ഫൊക്കാനയും രണ്ടും രണ്ടാണ്. അതിനെ ഒരിക്കലും ഒരേ തലത്തിൽ കാണരുത് എന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല ഫൊക്കാന, ഫോമ പോലുള്ള സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവർ ഒരിക്കലും പ്രസ് ക്ലബ്ബിന്റെ നേതൃസ്ഥാനത്തേക്ക് വരരുത് എന്നാണ് എന്റെ അഭിപ്രായം. ഇതൊരു മാധ്യമ കൂട്ടായ്മയായതുകൊണ്ടുതന്നെ ഇതിന്റെ നേതൃസ്ഥാനത്ത് കയറിപ്പറ്റാൻ പല ശ്രമങ്ങളും പല ഭാഗത്തു നിന്നും നടക്കുന്നുണ്ട്. അതൊരിക്കലുമുണ്ടാകരുത്. അങ്ങനെ വന്നാൽ ഫൊക്കാന ക്കു വന്ന ഗതി പ്രസ് ക്ലബിനും വരും. അതു പോലെ പ്രസിഡന്റിനേക്കാൾ വലിയ പ്രസിഡന്റാകാതിരിക്കാൻ എല്ലാവരും ശ്രമിക്കുക. ഒത്തൊരുമയോടെ മുന്നോട്ട് പോകുക.

 

പ്രസ് ക്ലബ്ബ് കോൺഫറൻസുകൾക്കായി ചെലവഴിക്കുന്ന തുകക്ക് ഒരു പരിധി വേണം എന്നൊരു അഭിപ്രായമുണ്ടോ ?

 

തീർച്ചയായും. അല്ലെങ്കിൽ ഭാവിയിൽ അത് നമുക്ക് വലിയൊരു ബാധ്യതയാകും. അതിനായി ചെയ്യാനാവുക എന്നത് ചെറിയ സമ്മേളനങ്ങൾക്ക് ചെലവഴിക്കുന്ന തുക പരിമിതപ്പെടുത്തുക എന്നതാണ്. മെയിൻ കോൺഫറൻസിനായി ആ തുക മാറ്റിവെക്കുക. ഒരു തവണ അറുപതിനായിരം ഡോളർ സമാഹരിക്കു ത എന്നത് വരും കാലങ്ങളിൽ വലിയ വെല്ലുവിളിയാകും. അതുപോലെ നാട്ടിൽ നിന്നു വരുന്ന അതിഥികളുടെ എണ്ണം പരമാവധി കുറക്കുക. അതോടൊപ്പം അവർക്ക് പരമാവധി ഇക്കോണമി ക്ലാസിൽ യാത്രയൊരുക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് 25000, 30000 ഡോളറിൽ പരിപാടി നടത്താനാകും എന്നാണ് എന്റെ വിശ്വാസം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.