സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ജിക്കുമോന് ജേക്കബ് രാജിവെച്ചു.തട്ടിപ്പ് സംബന്ധിച്ച അന്വേഷണ സംഘം ജിക്കുവിനെയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജിനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ജിക്കുവിന് സരിത എസ് നായരുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.സരിതയുമായി നൂറിലധികം തവണയാണ് ജിക്കു ഫോണില്‍ ബന്ധപ്പെട്ടത്.കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നതിന് മുന്‍പായി രാജി വെച്ചൊഴിയണമെന്ന് ജിക്കുവിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.ഈ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന.
Comments