You are Here : Home / എഴുത്തുപുര

തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി രാജിവച്ചു

Text Size  

Story Dated: Thursday, November 28, 2013 09:05 hrs UTC

തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ സ്ഥാനം ഷോമ ചൗധരി രാജിവെച്ചു.സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തരുണ്‍ തേജ്പാലിനെ സംരക്ഷിക്കുന്നതായി ആരോപണമുയര്‍ന്നതിനെതുടര്‍ന്നാണ് രാജി. തേജ്പാലിനെതിരെ പത്രപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഷോമ നടപടിയെടുത്തില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പൊതുസമൂഹത്തില്‍ തെഹല്‍ക്കയ്ക്കുള്ള പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഷോമയുടെ രാജി.
പീഡനത്തിന് ഇരയായ പത്രപ്രവര്‍ത്തകയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഷോമ ചൗധരി വ്യക്തമാക്കി. മാധ്യമങ്ങളില്‍ വരുന്ന ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.