You are Here : Home / എഴുത്തുപുര

കവിതാ പിള്ള വയനാട്ടില്‍ പിടിയില്‍

Text Size  

Story Dated: Saturday, October 26, 2013 07:31 hrs UTC

വിവിധ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കവിതാ പിള്ളയെ വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് പോലീസ് പിടികൂടി.  തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ഇവരെ പിടികൂടിയത്. ചികിത്സയ്‌ക്കെന്ന പേരിലാണ് കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ ഇവിടെ താമസിച്ചുവരുന്നത്. പോലീസ് വിവിധ പത്രങ്ങളില്‍ നല്‍കിയ ലുക്ക് ഔട്ട് നോട്ടീസ് പരസ്യം ശ്രദ്ധയില്‍പ്പെട്ടവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കവിത വിദേശത്തേയ്ക്ക് കടന്നിരിക്കാമെന്നുള്ള ധാരണയിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.എറണാകുളം പോലീസ് എത്തിയശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.