You are Here : Home / എഴുത്തുപുര

കുട്ടിക്ക്‌ എന്ത് ക്രൂരതയും ചെയ്യാമെന്നാണോ?

Text Size  

Story Dated: Friday, September 13, 2013 05:11 hrs UTC

രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യകേ അതിവേഗ കോടതി കണ്ടത്തിയ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്‌ ഇന്ത്യ മുഴുവന്‍ ഒരു മനസോടെ ഏറ്റുവാങ്ങുന്നു. ഇന്ത്യക്കാരനായ ഒരാള്‍ പോലും ഇന്നത്തെ വിധിയെ എതിര്‍ക്കില്ല. ആരെങ്കിലും വിധിയെ എതിര്‍ക്കുന്നെന്കില്‍ അയാള്‍ ഇന്ത്യക്കാരന്‍ ആയിരിക്കുകയും ഇല്ല എന്ന് നിസംശയം പറയാം.
എങ്കിലും ആറാം പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചത്‌ വിട്ടയച്ചത് അല്പം കടന്നുപോയില്ലേ എന്ന ചിന്ത ഓരോ ഭാരതീയന്റെയുംമനസ്സില്‍ മുറിവുണ്ടാക്കുന്നു.എന്തിനായിരുന്നു ആ ആനുകൂല്യം എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.പ്രായം കുറഞ്ഞവനാണ് ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് എന്നായിരുന്നു കണ്ടെത്തല്‍. എന്നിട്ടുംപ്രായത്തിന്റെ ഇളവില്‍ പ്രതിയെ വെറുതെ വിട്ടത്‌ ഇന്ത്യന്‍ ‍ശിക്ഷാനിയമത്തിലെ ബലഹീനതയായല്ലേ കാണാനാകൂ?

പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിക്ക് ജുവൈനല്‍ കോടതി കഴിഞ്ഞയാഴ്ച മൂന്ന് വര്‍ഷത്തെ തടവാണ് വിധിച്ചത്‌.മനുഷ്യന്‍റെ ഭാവനകള്‍ക്കുമപ്പുറം ആ പെണ്‍കുട്ടിയെ നിഷ്കരുണം പിച്ചിചീന്തിയ പ്രതിയെ ബാലനെന്നു വിളിക്കാമോ?പതിനെട്ടുവയസു പൂര്‍ത്തിയാവാന്‍ അഞ്ചുമാസം ബാക്കി നില്‍ക്കെയാണ് അവന്‍ ക്രൂരകൃത്യം നടത്തിയത്‌.ബാലചാപല്യമുള്ള മനസായിരുന്നു ആ പ്രതിയുടെത് എങ്കില്‍ അവന്‍റെ ഭാഗത്തുനിന്നു ഈ പ്രവൃത്തി ഉണ്ടാകുമായിരുന്നോ? നിര്ഭയ എന്ന് കണ്ണീരോടെ നാം വിളിക്കുന്ന ആ പെണ്‍കുട്ടിയെ കൂട്ടത്തില്‍ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഈ 'ബാല'നായിരുന്നു.കൂര്‍ത്ത കമ്പി ജനനേന്ദ്രിയത്തില്‍ കുത്തിയിറക്കി പെണ്‍കുട്ടിയുടെ കുടല്‍മാല വരെ പുറത്താക്കിയത് ഇവനായിരുന്നു.ബാലന്‍ എന്ന ആനുകൂല്യം പോയിട്ട് മനുഷ്യനായി ഇവനെ കണക്കാക്കാമോ? പതിനെട്ടു വയസ് പൂര്‍ത്തിയാകാത്തത്തിന്റെ പേരില്‍ അവനു പരമാവധി നല്‍കിയിരിക്കുന്ന ശിക്ഷ മൂന്നു വര്‍ഷമാണ്.മൂന്നു വര്ഷം കഴിഞ്ഞു ഇവന്‍ തിരിച്ചു വന്നാല്‍ സ്വഭാവം മാറും എന്ന് എന്താണ് ഉറപ്പ്? പതിനെട്ടു വയസു തികയാത്ത കുട്ടിപ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷ ഇതാണോ?കുട്ടിപ്രതികളെ കൂടുതല്‍ സൃഷ്ടിക്കാനേ ഇത്തരം വിധികള്‍ ഉപകരിക്കൂ.ഇത്തരം നിഷ്ഠൂരമായ ക്രൂരകൃത്യങ്ങള്‍ നടത്തുന്ന ഇത്തരം കാമവേറിയന്മാരെ'ബാലന്‍' എന്ന പരിഗണന നല്‍കുന്നത് ഇന്ത്യക്ക്‌ അപമാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

  Comments

  Ammu Sasha September 21, 2013 10:46
  നമ്മുടെ നീതിന്യായ വ്യവസ്ഥകളുടെ ദൗർബല്യമാണ് ഈ വിധിയിലൂടെ വീണ്ടും പുറത്തു വന്നിരിക്കുന്നത്. എത്ര ക്രൂരത കാട്ടിയാലും 18 തികയാൻ ഒരു ദിവസമെങ്കിലും  ബാക്കിയുണ്ടെങ്കിൽ ശിക്ഷ വെറും 3 വർഷം. കാലഹരണപ്പെട്ട ഈ നിയമം പൊളിച്ചെഴുതേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആ നാലുപേർ നാട്ടുകാരുടെ നികുതിപ്പണത്തിന്റെ ചെലവിൽ ഇനിയെത്ര കാലം കൂടി സുഖിക്കും...? ഗോവിന്ദച്ചാമിയെപ്പോലെ... ഒരിക്കൽ പോലും പരോൾ ലഭിക്കാതെ മരണം വരെ കഠിനതടവ് എന്നൊരു ശിക്ഷ എന്നെങ്കിലും നിലവിൽ വരുമോ ?  കാലം മാറുന്നതിന് അനുസരിച്ച്  നിയമങ്ങളും മാറണം. പിന്നെ എല്ലാ ഇന്ത്യക്കാരും ഈ വിധിയിൽ സന്തോഷിക്കും എന്നു കരുതാനും ബുദ്ധിമുട്ടുണ്ട്. മനുഷ്യരൂപമുള്ള ആ ജീവികൾക്കു വേണ്ടി വാദിക്കാനും വക്കീൽരൂപികൾ ഉണ്ടായിരുന്നു എന്നു മറക്കണ്ട. Sometimes feels ashamed of Indian legal system. Always feels proud to be an Indian. But is there anything that we must feel proud..except the history..? Shame of you Indian law.. you cannt save your daughters ...cannt punish those criminals...
   
   
   
   

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.