രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഡോളറിനെതിരേ 60.60 വരെ താഴ്ന്നു.രൂപയുടെ തകര്‍ച്ച ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്സ് 77.06 പോയിന്റ് നഷ്ടത്തില്‍ 18552.12ലും നിഫ്റ്റി 20.40 പോയിന്റ് കുറഞ്ഞ് 5588.70ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ഉടന്‍ തന്നെ വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.അമേരിക്കന്‍ ഡോളറിന് ഡിമാന്റ് വര്‍ദ്ധിച്ചതാണ് വിലവര്‍ദ്ധനവിന് കാരണം.പെട്രോളിയം ഉത്പന്നങ്ങളും സ്വര്‍ണവും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് വന്‍തോതില്‍ ഡോളര്‍ ആവശ്യമായി വരുന്നുണ്ട്.പണപ്പെരുപ്പം വര്‍ദ്ധിച്ചാല്‍ അടിസ്ഥാന പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നാല്‍ അത് വ്യവസായ മേഖലയെ മൊത്തം തളര്‍ത്തുകയും ചെയ്യും.
Comments