You are Here : Home / എഴുത്തുപുര

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വിഎസ്

Text Size  

Story Dated: Sunday, October 20, 2013 04:55 hrs UTC

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ്‌ വിഎസ് അച്യുതാനന്ദന്‍.വയസു തൊണ്ണൂറു കഴിഞ്ഞു. ആരോഗ്യം ഇനി മത്സരിക്കാന്‍ അനുവദിക്കില്ല- തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് വ്യക്തമാക്കി.

ലാവലിന്‍ കേസില്‍ തന്റെ നിലപാട് ശരിയായിരുന്നു എന്നും വിഎസ്‌ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് ആദ്യം സീറ്റ് നിഷേധിച്ചത്‌ ലാവലിന്‍ വിഷയത്തില്‍ താന്‍ എടുത്ത നിലപാടിനെ തുടര്‍ന്നായിരുന്നു. ആര്‍ക്കെതിരെയാണോ താന്‍ പറഞ്ഞത് അവരൊക്കെ ആയിരുന്നു അതിനു പിന്നില്‍ എന്നും പിണറായി വിജയന്‍റെ പേര് പറയാതെ വിഎസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.