You are Here : Home / എഴുത്തുപുര

ഈജിപ്തില്‍ കലാപം രൂക്ഷം

Text Size  

Story Dated: Sunday, June 30, 2013 06:20 hrs UTC

ഈജിപ്തില്‍ മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം അക്രമത്തില്‍ കലാശിച്ചു.അക്രമങ്ങളില്‍ അമേരിക്കന്‍ പൗരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് പ്രക്ഷോഭ റാലികള്‍ക്ക് ആഹ്വാനം ചെയ്തു.പല ഭാഗങ്ങളിലും മുര്‍സിയുടെ അനുകൂലികളും എതിരാളികളും ഏറ്റുമുട്ടി.
ഈജിപ്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ അമേരിക്കന്‍ ഭരണകൂടം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബത്തോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.