You are Here : Home / എഴുത്തുപുര

എ.സി. ഷണ്‍മുഖദാസ് അന്തരിച്ചു

Text Size  

Story Dated: Thursday, June 27, 2013 05:51 hrs UTC

മുന്‍ മന്ത്രിയും എന്‍. സി.പി നേതാവുമായ എ.സിഷണ്‍മുഖദാസ്(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാത്രി 9.20 നായിരുന്നുഅന്ത്യം.
എന്‍. സി.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. നിലവില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു.ബാലുശ്ശേരി മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. തുടര്‍ച്ചയായി ആറ് തവണ ഇവിടെ നിന്ന് ജയിച്ച് 32 വര്‍ഷം എം.എല്‍ .എയായി പ്രവര്‍ത്തിച്ചു.1980 ലെ നായനാര്‍ മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായി. 87 ല്‍ വീണ്ടും നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പിന്റെ ചുമതലയുമായി മന്ത്രിയായി. 96 ലെ നായനാര്‍ മന്ത്രിസഭയിലും ആരോഗ്യവും സ്‌പോര്‍ട്‌സും കൈകാര്യം ചെയ്തു. 2001 ലാണ് അവസാനം നിയമസഭയിലേക്ക് മത്സരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.