You are Here : Home / എഴുത്തുപുര

കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്റാം ഓല അന്തരിച്ചു

Text Size  

Story Dated: Sunday, December 15, 2013 07:43 hrs UTC

കേന്ദ്ര തൊഴില്‍ മന്ത്രി ശിശ്റാം ഓല അന്തരിച്ചു. 86 വയസായിരുന്നു. ഗുഡ്ഗാവിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. രാജസ്ഥാനിലും കേന്ദ്രത്തിലും പല തവണ മന്ത്രിയായ അദ്ദേഹം 5 തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. രാജസ്ഥാനിലെ ജിന്‍ജിനുവില്‍ നിന്നുള്ള ലോക്സഭാംഗമാണ് ശിശ്റാം ഓല.മല്ലികാര്‍ജുന ഖാര്‍ഗെയുടെ പിന്‍ഗാമിയായി ജൂണിലാണ് ഓല കേന്ദ്ര മന്ത്രിസഭയില്‍ എത്തിയത്.1927 ജൂലായ് 30 നാണ് ജനനം. 1957 മുതല്‍ 1990 വരെയും 93 മുതല്‍ 96 വരെയും രാജസ്ഥാന്‍ നിയമസഭാംഗം ആയിരുന്നു. 1980 മുതല്‍ 90 വരെ സംസ്ഥാന മന്ത്രിസ്ഥാനവും വഹിച്ചു. പലതവണ കേന്ദ്ര മന്ത്രിയായിട്ടുണ്ട്. രാസവസ്തു രാസവളം, ജലവിഭവം, ഖനി തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതലയാണ് വഹിച്ചത്.
1986 ല്‍ പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.