You are Here : Home / എഴുത്തുപുര

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സംസ്ഥാനം യുദ്ധക്കളം

Text Size  

Story Dated: Friday, November 15, 2013 07:10 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ വന്‍ പ്രതിഷേധം.രോഷാകുലരായ ജനങ്ങള്‍ നിരവധി വാഹങ്ങള്‍ക്ക് തീയിട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ കല്ലെറിയുകയും റോഡ് കയ്യേറുകയും ചെയ്തു.

വടക്കന്‍ കേരളത്തില്‍ പലയിടത്തും യുദ്ധസമാനമായ സാഹചര്യമാണ്.കോഴിക്കോട് പല പ്രദേശങ്ങളിലും സംഘര്‍ഷഭരിതമാണ്. പോലീസിനും നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്. കണ്ണൂര്‍ കൊട്ടിയൂരിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ധിച്ചു. ക്യാമറകള്‍ തകര്‍ത്തു.കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പുതുപ്പാടി കാവിലംപാറ എന്നീ പഞ്ചായത്തുകളില്‍ ഇന്നു ഹര്‍ത്താലാണ്‍. എല്‍ഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.