You are Here : Home / എഴുത്തുപുര

പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്വകാര്യബസ് മറിഞ്ഞു 13 പേര്‍ മരിച്ചു

Text Size  

Story Dated: Friday, September 06, 2013 10:14 hrs UTC

മലപ്പുറത്ത് പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്വകാര്യബസ് മറിഞ്ഞു 13 പേര്‍ മരിച്ചു.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. 25 ഓളം പേര്‍ക്ക് പരുക്കേറ്റു. പെരിന്തല്‍മണ്ണയ്ക്ക് സമീപം മണ്ണാര്‍മലയിലാണ് അപകടം.മരിച്ച 13 പേരുടെ മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരുക്കേറ്റവരില്‍ ഗുരുതരമായവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയാണ്. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.