You are Here : Home / എഴുത്തുപുര

നടന്‍ പോള്‍ വാക്കര്‍ കാറപകടത്തില്‍ മരിച്ചു

Text Size  

Story Dated: Sunday, December 01, 2013 08:34 hrs UTC

ഹോളിവുഡ് നടന്‍ പോള്‍ വാക്കര്‍ (40) കാറപകടത്തില്‍ മരിച്ചു. ലോസ് ആഞ്ചല്‍സിലെ സാന്താ ക്ലാറിറ്റയിലാണ് അപകടം സംഭവിച്ചത്. പോള്‍വാക്കറും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തില്‍ ഇടിക്കുകയും പൊട്ടിത്തെറിക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനായുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ യാത്ര പോകവെയായിരുന്നു അപകടം.ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ നടനാണ് പോള്‍ വാക്കര്‍.വാഴ്‌സിറ്റി ബ്ലൂസ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് പോള്‍ ഹോളിവുഡില്‍ ശ്രദ്ധേയനാകുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു വരുന്നതിനിടെയാണ് മരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.