You are Here : Home / എഴുത്തുപുര

ഫൈലിന്‍ ആന്ധ്രതീരത്ത് : സ്ഥിതി ഭീതിജനകം

Text Size  

Story Dated: Saturday, October 12, 2013 08:37 hrs UTC

ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഫൈലിന്‍ ചുഴലിക്കൊടുംകാറ്റ് ആന്ധ്രതീരത്തെത്തി. ആദ്യ മണിക്കൂറുകള്‍ കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടില്ല. ആന്ധ്രതീരം കടന്ന് ഒഡീഷയിലെത്തുന്ന കാറ്റ് ഏറ്റവും ശക്തമായി ആഞ്ഞടിക്കുക ഗോപാല്‍പുരയിലായിരിക്കും. ഒഡിഷയിലെ തീരപ്രദേശത്ത് കനത്തമഴയും കാറ്റും മൂലം ഒരു സ്ത്രീയുള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. ഭുവനേശ്വരില്‍ മരംകടപുഴകി വീണ് ഒരു സ്ത്രീയാണ് മരിച്ചത്. കടലില്‍പോയ പതിനെട്ട് മത്സ്യത്തൊഴാലാളികളും കുടുങ്ങി. കടലിന് നാലു കിലോമീറ്ററുള്ളിലാണ് ഇവര്‍ ബോട്ടില്‍ കുടുങ്ങിയത്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു.ആന്ധ്ര-ഒഡീഷ സംസ്ഥാനങ്ങളുടെ തീരപ്രദേശത്തുനിന്ന് ഏകദേശം ആറുലക്ഷംപേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ആന്ധ്രയിലെ ശ്രീകാകുളത്ത് ശക്തമായ കാറ്റും മഴയുമുണ്ടായി. പാരാദ്വീപില്‍ കടല്‍ക്ഷോഭമുണ്ടായി. കൂടുതല്‍ പേരെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.