You are Here : Home / എഴുത്തുപുര

പോലീസ്‌ പറഞ്ഞതു തന്നെ ശ്രീധരന്‍ നായരുടെ മൊഴി

Text Size  

Story Dated: Sunday, September 08, 2013 11:02 hrs UTC

സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കു നല്‍കിയ മൊഴി പുറത്ത്‌.കോടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനു ശേഷം ശ്രീധരന്‍ നായര്‍ രണ്ടാമത് അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയാണ് പുറത്തു വന്നത്.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നു മൊഴിയില്‍ പറയുന്നു.മുഖ്യമന്ത്രിക്ക്‌ സരിത നായരെ പരിചയമുണ്ടെന്നും
സരിതക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ശ്രീധരന്‍ നായര്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ശ്രീധരന്‍ നായരുടെ ആവശ്യപ്രകാരം ഈ മൊഴിയുടെ പകര്‍പ്പ് ശ്രീധരന്‍ നായര്‍ക്ക് പൊലീസ് ഇന്നലെ കൈമാറിയിരുന്നു.നുണപരിശോധനക്കുള്ള നോട്ടീസ് നല്‍കിയപ്പോഴാണ് താന്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് വേണമെന്ന് ശ്രീധരന്‍ നായര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.