You are Here : Home / എഴുത്തുപുര

സി.പി.എം സംസ്ഥാന പ്ളീനം ആരംഭിച്ചു

Text Size  

Story Dated: Wednesday, November 27, 2013 09:40 hrs UTC

 

സി.പി.എം സംസ്ഥാന പ്ളീനം പാലക്കാട് തുടങ്ങി. രാവിലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യുതാനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയാണ് പ്ളീനത്തിന്‍്റെ പ്രധാന ലഷ്യം. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ളീനം ഉദ്ഘാടനം ചെയ്തു.
കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരരുതെന്നാഗ്രഹിക്കുന്ന മതേതര ജനാധിപത്യ ശക്തികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞൂ. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലാവാന്‍ ഇടതു മതേതര കക്ഷികള്‍ക്കു മാത്രമെ കഴിയുകയുള്ളൂവെന്നും കാരാട്ട് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പര്‍ട്ടിയെന്ന നിലയില്‍ പാര്‍ട്ടി നേതാക്കള്‍ വിനയം കാണിക്കണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.