You are Here : Home / എഴുത്തുപുര

ദേശാഭിമാനിക്ക് പിന്തുണയുമായി പിണറായി

Text Size  

Story Dated: Saturday, November 30, 2013 11:22 hrs UTC

വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ പരസ്യം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച 'ദേശാഭിമാനി'ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ.സി.പി.എം പ്ളീനത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാന്‍ വേണ്ടി കരീമിനെതിരെ ഖനനാനുമതി വിവാദത്തില്‍ അഞ്ചു കോടി രൂപയുടെ കോഴ ആരോപിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍്റെ കാലത്ത് ആര്‍ക്കും ഖനാനുമതി നല്‍കിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്‍്റെ കാലത്താണ് ഖനനത്തിന്‍്റെ സര്‍വെ നടന്നതെന്നും പിണറായി ആരോപിച്ചു. പെരുമ്പാവൂരില്‍ പി.ജി ഗോവിന്ദപിള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ത്തയും പരസ്യവും പ്രസിദ്ധീകരിക്കുന്നതിന് പാര്‍ട്ടിയുടെ മുന്‍കൂര്‍ അനുമതി വാങ്ങുന്ന പതിവ് 'ദേശാഭിമാനി'ക്കില്ല. സി പി എം ഫണ്ടുകൊണ്ടല്ല 'ദേശാഭിമാനി' പ്രവര്‍ത്തിക്കുന്നത്. സ്വയം ഫണ്ട് കണ്ടെത്തുകയാണ് 'ദേശാഭിമാനി' ചെയ്യുന്നത്.പരസ്യം വിവാദമാക്കിയത് വലതുപക്ഷ മാധ്യമങ്ങളാണ്. പരസ്യം നല്‍കിയത് നല്ല പ്രചരണം കിട്ടാനാണെന്നും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നല്‍കിയതെന്നും ചാക്ക് രാധാകൃഷ്ണന്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ അത്രത്തോളം ചിന്തിക്കാന്‍ ദേശാഭിമാനിയിലെ സഖാക്കള്‍ക്ക് കഴിയാതെ പോയെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.