You are Here : Home / എഴുത്തുപുര

സാന്ത്വനമേകാന്‍ ഇനി നാട്ടുവൈദ്യന്മാര്‍

Text Size  

Story Dated: Friday, November 15, 2013 01:16 hrs UTC

ബി.എസ്.സി കമ്മ്യൂണിറ്റി ഹെല്‍ത്ത് കോഴ്സിന് കാബിനറ്റ് അംഗീകാരം നല്‍കുക വഴി ഗ്രാമീണ ആരോഗ്യമേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് അവസരമൊരുങ്ങുന്നു. ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ എന്ന പ്രത്യേക കേഡര്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന ചികിത്സാസൗകര്യമൊരുക്കും. അടുത്ത അക്കാദമിക വര്‍ഷം മുതല്‍ കോഴ്‌സ് നിലവില്‍ വരും.

ഡോക്ടര്‍മാരില്ലാത്ത പ്രയാസം മറികടക്കാന്‍ വേണ്ടിയാണ് ഗ്രാമീണ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ കേന്ദ്രതീരുമാനം.മൂന്നു വര്‍ഷത്തെ ഈ കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ എം.ബി.ബി.എസും മറ്റ് ഉയര്‍ന്ന ബിരുദങ്ങളുമുള്ള ഡോക്ടര്‍മാരുടെ സങ്കീര്‍ണ ചികിത്സാരീതികളിലേക്ക് കടക്കില്ല. അടിയന്തരവും സാധാരണവുമായ ചികിത്സ ലഭ്യമാക്കുന്നതിന് പാകത്തിലുള്ള പാഠ്യക്രമം ഈ കോഴ്സിനായി രൂപപ്പെടുത്തും. കോഴ്സ് നടത്താന്‍ താല്‍പര്യമില്ലാത്ത സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിട്ടുനില്‍ക്കാം. പുതിയ കോഴ്സ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കില്ല. ദേശീയ പരീക്ഷാ ബോര്‍ഡാണ് കോഴ്സ് പഠിക്കുന്നവര്‍ക്ക് പരീക്ഷ നടത്തുക.
1000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന മാനദണ്ഡം. എന്നാല്‍, ഇന്ത്യയില്‍ 1700 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് സ്ഥിതി.  സാധാരണ പ്രസവമെടുക്കല്‍ അടക്കം, അടിസ്ഥാന ചികിത്സാ രീതികള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആരോഗ്യ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കും. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സബ്‌സെന്ററുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമായിരിക്കും കമ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരെ നിയമിക്കുക.എന്നാല്‍ മെഡിക്കല്‍ രംഗത്ത് രണ്ടു തട്ടിലുള്ള പ്രൊഫഷണലുകളെ ഉണ്ടാക്കുന്നതിന് വഴിവെക്കുന്നതാണ് പുതിയ കോഴ്‌സെന്ന് ഐ.എം.എ. അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോപിച്ചിരുന്നു.

ഗ്രാമീണമേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ കോഴ്‌സും സംവിധാനവും ആരോഗ്യ മന്ത്രാലയം ആലോചിച്ചത്.ഗ്രാമ പ്രദേശത്തു നിന്നുള്ളവര്‍ക്കാണ് മൂന്നുകൊല്ലത്തെ കോഴ്‌സിന് ചേരാന്‍ യോഗ്യത. ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം ഇവ പഠിച്ച് പ്ലസ് ടു പാസായവരായിരിക്കണം. അടിസ്ഥാന ശരീരഘടനാ ശാസ്ത്രം, രോഗനിര്‍ണയം, അടിസ്ഥാന രോഗചികിത്സ തുടങ്ങിയ കാര്യങ്ങളാണ് മൂന്നുകൊല്ലത്തെ കോഴ്‌സുകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പാഠ്യപദ്ധതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കും. മെഡിക്കല്‍ കോഴ്‌സല്ലാത്തതിനാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രംഗത്ത് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് എന്‍.ബി.ഇ.യെ ചുമതലയേല്പിച്ചത്.
പിന്നാക്കവിഭാഗത്തില്‍പെട്ടവരുടെ വസ്ത്രങ്ങള്‍ ഊരിമാറ്റുന്നതും അധിക്ഷേപിക്കുന്നതും കുറ്റകരമാക്കും. അര്‍ധനഗ്ന വേഷത്തില്‍ ജനമധ്യത്തില്‍ നടത്തുക, മീശ വടിക്കുക, ചെരിപ്പുമാല അണിയിക്കുക എന്നിവയും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇപ്പോള്‍. കുടിവെള്ളം നിഷേധിക്കുന്നതും കുറ്റകരമാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.