You are Here : Home / എഴുത്തുപുര

അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

Text Size  

Story Dated: Friday, October 18, 2013 03:50 hrs UTC

പ്രശസ്ത ആയുര്‍വേദ പണ്ഡിതനും ഭിഷഗ്വരനും എഴുത്തുകാരനുമായ അഷ്ടവൈദ്യന്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി (83) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 1700 കൊല്ലങ്ങള്‍ക്ക് മുമ്പ് വാഗ്ഭടകാലം മുതലെ ഭട്ടവൃത്തിയും അഗ്നിഹോത്രവും വേദാധികാരവും നല്‍കി യാഗശാലയിലെ വൈദ്യന്മാരായി അവരോധിക്കപ്പെട്ട കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായിരുന്നു ചെറിയ നാരായണന്‍ നമ്പൂതിരി.പാലക്കാട് മേഴത്തൂരിലെ വൈദ്യമഠം വൈദ്യശാല ആന്റ് നഴ്‌സിംഗ് ഹോമിലെ പ്രധാന ഫിസിഷ്യനായിരുന്നു.

വൈദ്യശാസ്ത്ര മഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജനത്തിന്റേയും മകനായി 1930 ഏപ്രില്‍ 10നാണ് അദ്ദേഹത്തിന്റെ ജനനം.ഭാര്യ: ശാന്ത അന്തര്‍ജനം. മക്കള്‍: നാരായണന്‍, നീലകണ്ഠന്‍, ഡോ. പ്രസന്ന, ലത, ഡോ. വാസുദേവന്‍.

സാഹിത്യകാരന്‍ കൂടിയായിരുന്ന വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദേവായനങ്ങളിലൂടെ, കാവ്യതീര്‍ഥാടനങ്ങള്‍, ഹസ്ത്യായുര്‍വേദം തുടങ്ങിയവ പ്രധാനപ്പെട്ട കൃതികളാണ്. ആല്‍ബത്തിലെ ഓര്‍മകള്‍ ആണ് ആത്മകഥ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.