You are Here : Home / എഴുത്തുപുര

ഹീറോ വേഷം വാശിയല്ല; ജീവിതാവസാനം വരെ അഭിനയിക്കാന്‍ ആഗ്രഹം: മോഹന്‍ലാല്‍

Text Size  

Story Dated: Wednesday, August 14, 2013 06:16 hrs UTC

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന് വാശിയൊന്നും ഇല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍ താനുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ലാല്‍ പറഞ്ഞു.കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വൈകുന്നേരമായാല്‍ മദ്യവില്‍പ്പന ശാലയുടെ വാതില്‍ക്കല്‍ നീണ്ട ക്യൂ കാണാം. ക്യൂയില്‍ നില്‍ക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്. പക്ഷേ കുടിക്കുന്നതിന് വേണ്ടിയാണല്ലോ ഇതെല്ലാമെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും ലാല്‍ പറയുന്നു.
നടി സുഹാസിനി തന്റെ വിവാഹ ശേഷം മോഹന്‍ലാല്‍ തനിക്കൊപ്പം അഭിനയിക്കാന്‍ തയാറായില്ലെന്നായിരുന്നു എന്നും പ്രായം കുറഞ്ഞ നടിമാരോടാണ് താല്‍പര്യമെന്നും പറഞ്ഞതിലുള്ള പ്രതികരണമായാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.