You are Here : Home / എഴുത്തുപുര

ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണം ‍; പാലക്കാട് കുതിക്കുന്നു

Text Size  

Story Dated: Monday, November 25, 2013 08:12 hrs UTC

 

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന്‍്റെ താരം പി.യു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ദേശീയ റെക്കോഡോടെ ഒന്നാമതത്തെിയാണ് ചിത്ര ട്രിപ്പിള്‍ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 5000 മീറ്ററിലും 3000 മീറ്ററിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. മുണ്ടൂര്‍ സ്കൂളില്‍ നിന്നും തന്‍്റെ അവസാന സ്കൂള്‍ മീറ്റിന് എത്തിയ ചിത്ര മൂന്ന് ഇനത്തിലും റെക്കൊഡോടെയാണ് സ്വര്‍ണം നേടിയത്.
 
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തിരുവനന്തപുരം സായ് സ്കൂളിലെ ട്വിങ്കിള്‍ ടോമി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി.
 
കോഴിക്കോട് നെല്ലിപോയില്‍ എസ്.എച്ചിലെ കെ.ആര്‍ ആതിര മേളയില്‍ രണ്ടാം റെക്കോഡ് സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീ. റെക്കൊഡോടെയാണ് ആതിര സ്വര്‍ണം നേടിയത്. നേരത്തെ 400 മീറ്ററിലും ആതിര ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മാര്‍ബേസിലിന്‍്റെ ബിപിന്‍ ജോര്‍ജും സ്വര്‍ണം നേടി. നേരത്തെ 3000 മീ.ബിപിന് സ്വര്‍ണം കിട്ടിയിരുന്നു
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ പാലക്കാടിന്‍്റെ ഫെല്‍ഷ്യ സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ തിരുവനന്തപുരം ജി.വി രാജാ സ്കൂളിലെ ജെല്‍സണ്‍ സ്വര്‍ണം നേടി.. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.