You are Here : Home / എഴുത്തുപുര

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനം സിബിഐ അന്വേഷിക്കും

Text Size  

Story Dated: Thursday, June 27, 2013 09:41 hrs UTC

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ അബ്ദുള്‍ റഷീദിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമിച്ചതിനു പിന്നിലുള്ള ക്രമക്കേട് സിബിഐ അന്വേഷിക്കും. അബ്ദുള്‍ റഷീദിനെ പാസ്‌പോര്‍ട്ട് ഓഫീസറായി നിയമച്ചതിനു ശേഷം കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് വര്‍ധിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുചതാനനന്ദന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. പാസ്‌പോര്‍ട്ട് ഓഫീസറുടെ നിയമനം നടന്നപ്പോള്‍ തന്നെ ഇതിനെതിരെ താന്‍ രംഗത്ത് വന്നിരുന്നു. മന്ത്രി പികെ കുഞ്ഞാലിക്കുട്ടി,  കേന്ദ്രമന്ത്രി ഇ അഹമ്മദ് എന്നിവര്‍ ഇതിന് ഉത്തരവാദിയാണെന്നും ഇവര്‍ മറുപടി പറയണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.