You are Here : Home / എഴുത്തുപുര

ജയില്‍മോചിതയായ നടിക്ക് 'ഇളനീര്‍' സല്‍ക്കാരം

Text Size  

Story Dated: Thursday, December 05, 2013 06:00 hrs UTC

സോളാര്‍കേസില്‍ ജയില്‍മോചിതയായ ശേഷം നടി, കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പോയത് സ്ത്രീകളുടെ മനസറിഞ്ഞ സീരിയലില്‍ അഭിനയിക്കാനാണ്.
തിരുവനന്തപുരത്തും കുട്ടിക്കാനവുമാണ് ലൊക്കേഷന്‍. തലസ്ഥാനത്തെ ലൊക്കേഷനിലെത്തിയ നടിക്ക് കിട്ടിയ സ്വീകരണം കണ്ടപ്പോള്‍ സഹതാരങ്ങളും
അണിയറപ്രവര്‍ത്തകരും ഞെട്ടിപ്പോയി. കസേരയില്‍ സ്വീകരിച്ചിരുത്തിയശേഷം കുടിക്കാന്‍ കൊടുത്തത് ഇഷ്ടപാനീയമായ 'ഇളനീരാ'യിരുന്നു. അതോടെ മനസും ശരീരവും തണുത്തു. പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ നടിക്ക് ഉര്‍ജം കൂടി.അത്രയുംകാലത്തെ സഹവാസം ലീസിനൊപ്പമായിരുന്നതിനാല്‍ അഭിനയിക്കാന്‍ എളുപ്പമായിരുന്നു. സംവിധായകനാണെങ്കില്‍ പോലീസിന്റെ ശരീരത്തെ മാക്സിമം ക്ലോസപ്പില്‍ത്തന്നെ നല്‍കുകയും ചെയ്തു. അതിനു ഫലവും കിട്ടി. അതുവരെ അധികമാരും കാണാതിരുന്ന സീരിയലിന് റേറ്റിംഗ് കൂടിയത് പെട്ടെന്നായിരുന്നു. റേറ്റിംഗ് കൂടിയതറിഞ്ഞ നടി തന്റെ റേറ്റും ഉയര്‍ത്തി. പ്രതിഫലം കൂട്ടിയിട്ടും ഒരെതിര്‍പ്പും കൂടാതെ അതു നല്‍കാന്‍ നിര്‍മ്മാതാവ്
തയാറായി.

നടന്‍മാര്‍ക്ക് താമസിക്കാന്‍ തിരുവനന്തപുരത്തെ ലോക്കല്‍ ലോഡ്ജുകള്‍ നല്‍കുമ്പോള്‍ നടിക്ക് സൂപ്പര്‍ ഹോട്ടലുകള്‍. ആദ്യത്തെ കുറച്ചുനാള്‍ ദാഹിക്കുമ്പോള്‍ കുടിക്കുന്നത് 'ഇളനീര്‍' മാത്രമായിരുന്നു. മറ്റുള്ളവര്‍ അതുനോക്കി പരിഹസിക്കുമോ എന്ന് ഭയന്നപ്പോള്‍ ഇളനീര്‍ നിര്‍ത്തി ജ്യൂസാക്കി. സീരിയലില്‍ നടിയെത്തുമ്പോള്‍ സംവിധായകന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ഒരേയൊരു മുന്നറിയിപ്പേ നല്‍കിയിരുന്നുള്ളൂ.

''ആരും സോളാര്‍കേസിനെക്കുറിച്ച് നടിയോട് സംസാരിക്കരുത്.'' ലൈറ്റ്ബോയ് മുതല്‍ ആര്‍ട്ടിസ്റ്റ് വരെ അത് അംഗീകരിച്ചു. സെറ്റില്‍ ആരും സോളാര്‍ എന്നല്ല, സൂര്യനെക്കുറിച്ചുപോലും സംസാരിച്ചില്ല. പക്ഷേ നടിക്കൊപ്പം വന്ന അമ്മയ്ക്ക് ഈ വിലക്കൊന്നും ബാധകമായിരുന്നില്ല. അവര്‍ സദാസമയവും ചര്‍ച്ച ചെയ്തത് കേസിനെക്കുറിച്ചായിരുന്നു. ആദ്യത്തെ ഒരാഴ്ച കൊണ്ടുതന്നെ നടിക്ക് അമ്മയെ മടുത്തു. എവിടെയും എന്തും പറയുന്ന അവസ്ഥയെത്തിയപ്പോള്‍ നടി അമ്മയെ വീട്ടിലേക്ക് പായ്ക്കപ്പ് ചെയ്തു. സോളാര്‍കേസിലെ വല്ല രഹസ്യവും അമ്മയെങ്ങാനും വിളിച്ചുപറഞ്ഞാലോ....തീര്‍ന്നില്ലേ, കഥ. ഇപ്പോള്‍ നടി ഒറ്റയ്ക്കാണ് ലൊക്കേഷനിലെത്തുന്നത്. സമാധാനത്തോടെയാണ് അഭിനയിക്കുന്നതും. സീരിയല്‍ റേറ്റിംഗ് ഉയര്‍ന്നതോടെ നടിയെത്തേടി നിര്‍മ്മാതാക്കളും സംവിധായകരും ലൊക്കേഷനില്‍ എത്തിത്തുടങ്ങി. സീരിയലില്‍ മാത്രമല്ല, സിനിമയിലേക്കും വന്നു, അവസരം. നായികയാക്കാമെന്നുവരെ പറഞ്ഞെങ്കിലും നടി സമ്മതിച്ചില്ല. ഈ സീരിയല്‍ കഴിഞ്ഞിട്ടുമതി അടുത്ത പ്രൊജക്ട് എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണവര്‍.

എന്തൊക്കെയായാലും, ജയില്‍മോചിതയായ ശേഷം നടിയുടെ സ്വഭാവത്തില്‍ നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എല്ലാവരോടും വിനയത്തോടെയും സ്നേഹത്തോടെയും മാത്രമേ പെരുമാറുകയുള്ളൂ. തടി കുറച്ച് സ്ളിം ആവാനുള്ള ശ്രമത്തിലാണ് നടിയിപ്പോള്‍. ഇനിയും എന്തൊക്കെ കാണേണ്ടിവരും എന്ന സംശയത്തിലാണ് പാവം പ്രേക്ഷകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.