You are Here : Home / എഴുത്തുപുര

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

Text Size  

Story Dated: Thursday, November 21, 2013 06:58 hrs UTC

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീന്‍ ബഷീറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ദുബായ്-തിരുവനന്തപുരം എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനായിരുന്നു ശ്രമം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് നടത്തിയ തെരച്ചിലിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.