You are Here : Home / എഴുത്തുപുര

മംഗള എക്‌സ്പ്രസ് പാളം തെറ്റി; മലയാളി ഉള്‍പ്പെടെ 5 മരണം

Text Size  

Story Dated: Friday, November 15, 2013 07:05 hrs UTC

നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് പാളം തെറ്റി അഞ്ചുപേര്‍ മരിച്ചു.മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് സ്വദേശി മുരളീധരനാണ് മരിച്ചത്.അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരിലും മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് സൂചന12 ബോഗിജ്കളാണ് അപകടത്തില്‍പ്പെട്ടത്. പാണ്ട്രി കാറും തകര്‍ന്നു.

നാസിക് റോഡ് സ്‌റ്റേഷന് സമീപം ഗോട്ടിയാലായിരുന്നു അപകടം. നാല് ബോഗികളാണ് പാളം തെറ്റിയത്.ഇന്ന് രാവിലെ 6.25ഓടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നും അറിയുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനായുള്ള നടപടികളും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. നിരവധിപേര്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് സൂചന.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.