You are Here : Home / എഴുത്തുപുര

ലക്ഷ്മിവിലാസം വിശേഷങ്ങള്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, November 06, 2013 02:29 hrs UTC

ബംഗ്ളൂരുവിലെ വീട്ടില്‍ നൃത്ത പരിശീലനത്തിന്‍റെ തിരക്കുകളിലായിരുന്നു ലക്ഷ്മി ഗോപാലസ്വാമി. നടരാജവിഗ്രഹത്തിനുമുമ്പില്‍ നൃത്തച്ചുവടുകളില്‍ ലയിക്കുമ്പോള്‍ അവര്‍ കൂടുതല്‍ സുന്ദരിയാകുന്നു. അത്ഭുതം വിരിയുന്ന  കണ്ണുകളില്‍ നിറയുന്നത് നൃത്തത്തോടുള്ള കടുത്ത പ്രണയം. പതിഞ്ഞ ശബ്ദത്തില്‍ പക്വതയുള്ള വാക്കുകളില്‍ അശ്വമേധത്തോട് ലക്ഷ്മി പറഞ്ഞു തുടങ്ങിയതും നൃത്തത്തിനു പുറകിലെ ആരോഗ്യവിശേഷങ്ങള്‍തന്നെ.

നൃത്തത്തിന്റെ ആരോഗ്യവശം

ഒരു ഫാഷനുവേണ്ടിയല്ല ഞാന്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയത്. അതിയായ ആഗ്രഹം കൊണ്ടുതന്നെയാണ്. മനസും ശരീരവും ഒരുപോലെ ആരോഗ്യകരമാക്കാന്‍ ഇതിലൂടെ കഴിയും. എത്ര തവണ പ്രാക്ടീസ് നടത്തിയാണ് ഓരോ തവണയും നൃത്തം അവതരിപ്പിക്കുന്നത്. നല്ല വര്‍ക്ക് ഔട്ട് കൂടിയാണത്. അതുകൊണ്ട് നൃത്തത്തിലൂടെ ശരീരത്തിനു മൊത്തത്തിലുള്ള ആരോഗ്യം കിട്ടുന്നു. എന്റെ ജീവിതത്തില്‍ നൃത്തം ഉപേക്ഷിച്ചുള്ള ദിവസങ്ങളുടെ എണ്ണം വളരെക്കുറവാണ്. അതൊരു ദൈവീകമായ കലയാണ്. നൃത്തം ചെയ്യുമ്പോള്‍ നാം സ്വയം മറക്കുന്നു. എന്നാല്‍ ഷൂട്ടിങ് സമയത്ത് പ്രാക്ടീസൊന്നും നടന്നെന്നു വരില്ല. അപ്പോള്‍ നടത്തമാണ് വ്യായാമം. ബ്ളാംഗ്ളുരിലെ വീട്ടിലുള്ളപ്പോള്‍ ഹെല്‍ത്ത് ക്ളബില്‍ പോകാറുണ്ട്. സ്ഥിരമായി പോകുന്ന ശീലമൊന്നുമില്ല. മൂന്നോ നാലോ മാസമൊക്കെ അടുപ്പിച്ച് പോയിട്ടു പിന്നെ നിര്‍ത്തും. പൊതുവേ
വണ്ണമുള്ള ശരീരപ്രകൃതിയാണ് എന്റേത് അതുകൊണ്ട് വ്യായാമം ചെയ്താലും ഭക്ഷണം നിയന്ത്രിച്ചാലും ഒരുപരിധി കഴിഞ്ഞു വണ്ണം കുറയില്ല.

 

 

 

 

 ഇഷ്ട വിഭവങ്ങള്‍

ഞങ്ങള്‍ സസ്യാഹാരംമാത്രമേ കഴിക്കാറുള്ളൂ. അതില്‍തന്നെ കൂടുതലും സാലഡുകള്‍ക്കാണ് പ്രാധാന്യം. പിന്നെ ഉച്ചയൂണിനു തൈര് നിര്‍ബന്ധമാണ്. ഒഴിവാക്കാന്‍ കഴിയാത്ത ശീലമെന്നു പറഞ്ഞാല്‍ കാപ്പിയോടുള്ള ഇഷ്ടക്കൂടുതലാണ്. കേരള വിഭവങ്ങളില്‍ ഇടിയപ്പവും സദ്യയുമാണ് കൂടുതല്‍ ഇഷ്ടം. ലഞ്ചിന് കുറച്ചു ചോറ് രസം ഇവയാണ് പതിവ്. സാലഡ് ഒഴിവാക്കാറില്ല. പിന്നെ സെറ്റിലാണെങ്കില്‍ അവിടെ കിട്ടുന്ന ഭക്ഷണം കഴിക്കും. അമ്മയുണ്ടാക്കിതരുന്ന വിഭവങ്ങളാണ് എിക്ക് ഏറ്റവും പ്രിയപ്പെട്ടത്.നൃത്ത പരിപാടികളുടെയും ഷൂട്ടിങിന്റെയും ബഹളത്തില്‍ കൃത്യമായ ഡയറ്റിങ് ഒന്നും നടക്കാറില്ല.

 

 

 സൌന്ദര്യ രഹസ്യം

സൌന്ദര്യ സംരക്ഷണത്തിനായി പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. ഏതു സൌന്ദര്യ സംരക്ഷണ വസ്തുവിനും സ്വാഭാവിക സൌന്ദര്യത്തിനൊപ്പം നില്‍ക്കാനാവില്ല. ഒന്നിനെക്കുറിച്ചോര്‍ത്തും ടെന്‍ഷടിച്ചിരിക്കുന്ന പ്രകൃതമല്ല എന്റേത്.മനസ് അതിനാല്‍ എപ്പോഴും ശാന്തമായിരിക്കും. മുഖം മസിന്റെ കണ്ണാടി എന്നാണല്ലോ പറയുന്നത്. എന്റെ ജീവിതത്തില്‍ ഒരു പ്രശ്നളും ഉണ്ടാകുന്നില്ലെന്നല്ല.  ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ അുഭവിക്കാത്ത ആരും ഉണ്ടാകില്ല. പ്രത്യേകിച്ചും ഇങ്ങനെയൊരു ഫീല്‍ഡില്‍. എന്നാല്‍ അതൊന്നും ഞാന്‍ ഗൌവരവമായി എടുക്കാറില്ല. അതിന്റെ വഴിക്കുവിടും.

വീട്ടില്‍ ഒരു ദിനം

ഷൂട്ടിങ് ഇല്ലാത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ 7 മണിയാകും. തിരക്കുകളില്‍നിന്നെല്ലാം അകന്ന് എന്റേതു മാത്രമായ ലോകത്ത് ഒതുങ്ങി കൂടാറാണ് അപ്പോള്‍ താല്പര്യം. സിനിമ കാണുക, വായ അങ്ങനെ ഒരുദിവസം തീരുന്നതേ അറിയില്ല. നൃത്തത്തിനു വേണ്ടിയുള്ള പുതിയചിന്തകള്‍ ആശയങ്ങള്‍
എല്ലാം രൂപംകൊള്ളുന്നതും ഈ വിശ്രമവേളകളിലാണ്. യാത്രളോടു കമ്പം കൂടുതലാണ്. നൃത്ത പരിപാടികള്‍ക്കും മറ്റുമായി ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. യാത്ര തരുന്ന ഉണര്‍വും ഉന്മേഷവും വലുതാണ്. പുതിയൊരു എനര്‍ജി നല്‍കാന്‍ യാത്രകള്‍ സഹായിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.