You are Here : Home / എഴുത്തുപുര

ഒറ്റരാത്രി കൊണ്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി 'പച്ച'

Text Size  

Story Dated: Tuesday, September 24, 2013 01:21 hrs UTC


കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് ഒറ്റരാത്രി കൊണ്ട് പച്ച പെയിന്റടിച്ചു. അരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ അജ്ഞാതര്‍ പച്ച പെയിന്റടിച്ചത്.ഓഫീസ് മുഴുവനായും പെയിന്റടിച്ച് പച്ച നിറത്തിലാക്കിയിട്ടുണ്ട്. മുസ്ലീം ലീഗാണ് സംഭവത്തിന് പിന്നിലെന്ന് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. പൊലീസിനെതിരെയും ജയരാജന്‍ ആഞ്ഞടിച്ചു. മുസ്ലീംലീഗിലെ ക്രിമിനലുകള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.