You are Here : Home / എഴുത്തുപുര

സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം മുഖ്യമന്ത്രിക്കോ?

Text Size  

Story Dated: Friday, July 12, 2013 07:37 hrs UTC

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ രമേശ് ചെന്നിത്തല. പ്രശ്നത്തില്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടതായി തെളിയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പെഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവരുടെ തെറ്റുകള്‍ വി.എസ് ഏറ്റെടുക്കമോ?

പ്രതിപക്ഷത്തിന്റെ രാജിയാവശ്യം ബാലിശമാണ്. മുഖ്യമന്ത്രിക്കെതിരെ യാതൊരു തെളിവും നിരത്താന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വഴിവിട്ട ഒരു നടപടിയും മുഖ്യമന്ത്രി ഇതുവരെ ചെയ്തിട്ടില്ല. പിന്നെന്തിന് രാജിവെയ്ക്കണം?

പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കളികളാണ് പ്രതിപക്ഷത്തിന്‍്റേത്. മുഖ്യമന്ത്രിക്ക് ചുറ്റും നില്‍ക്കുന്നവര്‍ കുഴപ്പമുണ്ടാക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ പ്രതിപക്ഷ നേനതാവിന്‍്റെ കൂടെ നില്‍ക്കുന്നവര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ക്കെതിരെ പോളിറ്റ് ബ്യൂറോ നടപടിയെടുത്തിട്ടുമുണ്ട്. കുറ്റം ചെയ്തതിന്‍്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെങ്കില്‍ അതേനിയമം പ്രതിപക്ഷ നേതാവിനേയും ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എമ്മിലെ തമ്മിലടിയും ടി.പി വധക്കേസിലെ വിവാദങ്ങളും മറക്കാനുള്ള നടപടിയാണിത്. ജനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കാതെ യു.ഡി.എഫ് സര്‍ക്കാറിനെതിരെ പുകമറ സൃഷ്ടിച്ച് നിയമസഭ തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.