You are Here : Home / എഴുത്തുപുര

അനുമതിയില്ലാതെ പുതിയ തസ്തികകള്‍ പാടില്ല: കെഎം മാണി

Text Size  

Story Dated: Thursday, October 10, 2013 03:27 hrs UTC

സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി മോശമാണെന്നു ധനമന്ത്രി കെഎം മാണി.ധനവകുപ്പിന്‍്റെ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ചെലവുകളില്‍ 20 ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ വരുമാനത്തില്‍ 11 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അനുവദിച്ച പദ്ധതികളുടെ ചെലവ് ചുരുക്കില്ല. പദ്ധതി ഇതര ചെലവുകള്‍ ബജറ്റില്‍ അനുവദിച്ചതു മാത്രം. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകക്കെടുക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നികുതിചോര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.