You are Here : Home / എഴുത്തുപുര

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി; പരീക്ഷണത്തിനു ബി.ജെ.പി

Text Size  

Story Dated: Friday, September 13, 2013 05:32 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ എതിര്‍പ്പ് മറികടന്നാണ് പ്രഖ്യാപനമെങ്കിലും അനുഗ്രഹം തേടി മോഡി ഉടനെ അദ്വാനിയെ സന്ദര്‍ശിക്കുമെന്ന് രാജ്നാഥ് സിങ് അറിയിച്ചു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്ത പാര്‍ലമെന്‍ററി യോഗത്തില്‍ എല്‍.കെ അദ്വാനി പങ്കെടുത്തിരുന്നില്ല. വലിയ ദൗത്യമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് മോഡി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.